ജിദ്ദ: ഹജ്ജ് ഒരുക്കത്തിൻെറ മുന്നോടിയായി തീർഥാടകർക്ക് ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രങ്ങൾ കാറ്ററിങ് വികസന കമ്മിറ്റി സന്ദർശിച്ചു. മക്ക മുനിസിപ്പാലിറ്റി, ഗവർണറേറ്റ്, ഹജ്ജ്-ഉംറ മന്ത്രാലയം, ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി, ആരോഗ്യ കാര്യാലയം എന്നീ വകുപ്പുദ്യോഗസ്ഥരുൾപ്പെട്ട കമ്മിറ്റിയാണ് മക്കയിൽ തീർഥാടകർക്ക് ഭക്ഷണമൊരുക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ചത്.
തീർഥാടകർക്ക് മുൻകൂട്ടി തയാറാക്കിയതും ശീതീകരിച്ചതുമായ ഭക്ഷണ വിതരണ സാധ്യതകളെക്കുറിച്ച് അറിയുന്നതിനും അടുത്ത ഹജ്ജ് സീസണിനുള്ള തയാറെടുപ്പുകൾ പരിശോധിക്കുന്നതിനുമാണ് സന്ദർശനം. തീർഥാടകർക്ക് മുൻകൂട്ടി തയാറാക്കിയ ഭക്ഷണങ്ങൾ വിതണം ചെയ്യുന്നത് കൂടുതൽ വികസിപ്പിക്കാനും പദ്ധതി സ്വദേശിവത്കരിക്കാനുമുള്ള ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്നുമാണ്. ഭക്ഷണം തയാറാക്കൽ, സംസ്കരണം, സംരക്ഷണം, ഡെലിവറി
എന്നിവക്കായി ഭക്ഷ്യനിർമാണ കേന്ദ്രത്തിലെ ഉയർന്ന സവിശേഷതകളോടുകൂടിയ സംവിധാനങ്ങളും ഉപകരണങ്ങളും കമ്മിറ്റി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.