ജിദ്ദയിൽ നടക്കുന്ന ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഫുട്ബാൾ ടൂര്‍ണമെന്റ് ഫ്ലയർ ക്ലബ് ഭാരവാഹികൾ പ്രകാശനം ചെയ്യുന്നു.

ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഫുട്ബാൾ ടൂര്‍ണമെന്റ് 10, 17 തീയതികളില്‍ ജിദ്ദയിൽ

ജിദ്ദ: ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് ജിദ്ദയിൽ സംഘടിപ്പിക്കുന്ന 'സലാമ ഗൂഗിളീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഫുട്ബാൾ ടൂര്‍ണമെന്റ്' ഈ മാസം 10, 17 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബവാദി അല്‍മെഹര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും മക്കയിലെയും 11 സ്‌കൂളുകളിൽ നിന്നായി 20 ടീമുകൾ പങ്കെടുക്കും.

12, 14, 17 വയസിലുള്ള വിദ്യാർഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍. 12 വയസ് വരെയുള്ളവർക്ക് ഒമ്പത് അംഗങ്ങളുടെ നാല് ടീമുകളും മറ്റു രണ്ടു വിഭാഗങ്ങളിലും 11 പേരടങ്ങുന്ന എട്ട് വീതം ടീമുകളായിട്ട് നോക്ക് ഔട്ട് രീതിയിലാണ് മത്സരങ്ങൾ നടക്കുക. ജിദ്ദയിൽ നിന്നും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ ഇന്റർനാഷനൽ സ്‌കൂളുകൾ, സ്വകാര്യ സ്‌കൂളുകളായ ഫൈസൽ, നോവൽ, അൽഹുകാമ, അൽവുറൂദ്, അൽമവാരിദ്, അഹ്‌ദാബ് ഇന്റർനാഷനൽ സ്‌കൂളുകൾ, മക്കയിൽ നിന്നും ഇന്തോനേഷ്യ ഇന്റർനാഷനൽ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു 

ജനുവരി 10 ന് വൈകീട്ട് 4.30 മുതൽ രാത്രി ഒരു മണി വരെയും 17 ന് രാത്രി ഏഴ് മുതൽ 11 മണി വരെയുമായിരിക്കും മത്സരങ്ങൾ നടക്കുക. സലാമ ഇന്‍ഷുറന്‍സ് കമ്പനിയാണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. ക്രിയേറ്റീവ് ഇവന്റ്‌സ് ഗ്രൂപ്പ് ടൈറ്റിൽ സ്പോൺസറും ടി.ഡബ്യു.സി ജിദ്ദ, സൂറത്ത് സൂപ്പർ മാർക്കറ്റ് സ്ഥാപനങ്ങൾ പ്ലാറ്റിനം സ്പോൺസർമാരുമാണ്. ടൂര്‍ണമെന്റിന്റെ ഫ്‌ളയര്‍ വാർത്താസമ്മേളനത്തില്‍ ഭാരവാഹികൾ പ്രകാശനം ചെയ്തു.

2022 ൽ രൂപീകരിച്ച ഗൂഗിളീസ് സ്‌പോര്‍ട്‌സ് ക്ലബ് കഴിഞ്ഞ വര്‍ഷം ജിദ്ദയിലെ നിരവധി ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയിരുന്നു. ഭാവിയിൽ ചെസ്സ്, ബാഡ്മിനിന്റണ്‍ ടൂര്‍ണമെന്റുകളും നടത്താന്‍ ക്ലബിന് ഉദ്ദേശമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലബ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദ്, പ്രസിഡന്റ് ഒ.പി സുബൈര്‍, ജനറല്‍ സെക്രട്ടറി ഷാജി അബുബക്കര്‍, ട്രഷറര്‍ മുഹമ്മദ് ഷമീര്‍, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ഷിബു കാരാട്ട്, റിയാസ്, ഷംസുദ്ദീന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Googlies Sports Club International School Football Tournament in Jeddah on 10th and 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.