ജിദ്ദ: ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെ ഒരുക്കങ്ങൾ മക്ക മേഖല മതകാര്യ മന്ത്രാലയ ഒാഫിസ് അസി. മാനേജർ ഡോ. ഫൈസൽ ബിൻ സഉൗദ് അൻസി സന്ദർശിച്ചു. മതകാര്യ വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സന്ദർശനം. പ്രബോധകർക്കായുള്ള സ്ഥലം, തീർഥാടകർക്കായുള്ള ഇലക്ട്രോണിക് സ്ക്രീനുകൾ എന്നിവ കണ്ടു.
വിമാനത്താവളത്തിലെ മതകാര്യ മന്ത്രാലയ സൂപ്പർവൈസറുമായി കൂടിക്കാഴ്ചയും നടത്തി. ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ച് തീർഥാടകർക്കായി ഒരുക്കിയ സംവിധാനങ്ങളും സ്ക്രീനുകളും ഡിജിറ്റൽ ലൈബ്രറികളും വിശദീകരിച്ചു കൊടുത്തു.
നിശ്ചിത സമയത്തിന് മുമ്പ് വിമാനത്താവളത്തിലെ മതകാര്യ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾക്കുള്ള സ്ഥലങ്ങളും മീഖാത്തുകളും ഒരുക്കേണ്ടതിെൻറ പ്രാധാന്യം സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.