ജിദ്ദ: മക്കയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലത്തെിയതോടെയാണ് ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. പ്രദക്ഷിണ സ്ഥലം (മത്വാഫ്) വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങളും ഹറമിന്‍െറ വടക്ക് മുറ്റം വികസന പദ്ധതിയും തകൃതിയായി നടക്കുകയാണ്. ക്വാട്ട 2012ലെ നിലയിലേക്ക് മാറുന്നതോടെ 1,70,000 ഓളം ഇന്ത്യക്കാര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2013ല്‍ രാജ്യങ്ങളുടെ 20 ശതമാനം വെച്ച് കുറച്ചതോടെ ഇന്ത്യക്ക് നഷ്ടമായത് 34,000 പേരുടെ അവസരമാണ്. ഹജ്ജിന്‍െറ പ്രാഥമിക ചര്‍ച്ചകള്‍ക്കായി വിവിധ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച മന്ത്രാലയം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. പുതിയ പരിഷ്കാരങ്ങള്‍ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസ് മേധാവികളെ ഈ ചര്‍ച്ചകളില്‍ ഒൗദ്യോഗികമായി അറിയിക്കും.
മക്കയിലെയും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. മിനുക്കുപണികളാണ് പ്രധാനമായും ശേഷിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹറമില്‍ സ്ഥാപിച്ചിരുന്ന താല്‍കാലിക മത്വാഫ് മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചുമാറ്റിയിരുന്നു. തുടര്‍ന്ന് വീതി വര്‍ധിച്ച മത്വാഫില്‍ നിലവില്‍ മണിക്കൂറില്‍ 1,18,000 പേര്‍ക്ക് പ്രദക്ഷിണം നിര്‍വഹിക്കാനാകും. മത്വാഫ് വികസനത്തിന്‍െറ ആദ്യഘട്ടത്തില്‍ പൊളിച്ചുനീക്കിയ ഉസ്മാനി അലങ്കാര കമാനങ്ങള്‍ പിന്നീട് വിദഗ്ധ വാസ്തുശില്‍പികളുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചു. അന്തരിച്ച അബ്ദുല്ല രാജാവിന്‍െറ ഭരണകാലത്ത് ആരംഭിച്ച ഇപ്പോഴത്തെ വികസന പദ്ധതി സല്‍മാന്‍ രാജാവിന്‍െറ കാലത്തും അതേ വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചത്. മക്ക, മദീന ഹറമുകളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേ പദ്ധതിയും അവസാന ഘട്ടത്തിലാണ്. വെറും 10 കിലോമീറ്ററിലെ നിര്‍മാണം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇത്രയും ഭാഗത്തെ ട്രാക്ക് സ്ഥാപിച്ചു കഴിഞ്ഞാല്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാകുമെന്ന് കഴിഞ്ഞമാസമാണ് അധികൃതര്‍ അറിയിച്ചത്. മക്കയിലെ അല്‍ ഇസ്കാന്‍ പ്രദേശത്തെ ഏഴു കിലോമീറ്ററും ജിദ്ദയിലെ അല്‍ ഹറസത്ത് ഡിസ്ട്രിക്ടിലെ മൂന്നു കി. മീറ്ററും മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഈ ട്രെയിനില്‍ 21 മിനിട്ട് കൊണ്ട് ജിദ്ദയില്‍ നിന്ന് മക്കയിലത്തൊം. മക്ക-മദീന യാത്രക്ക് വെറും രണ്ടുമണിക്കൂറും മതിയാകും. സുരക്ഷാകാരണങ്ങളാല്‍ ട്രെയിനിന്‍െറ പരമാവധിവേഗം 300 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 11,400-12,400 പേര്‍ക്ക് ആദ്യഘട്ടത്തില്‍ യാത്ര ചെയ്യാനാകും. പിന്നീട് ഇതുവര്‍ധിക്കും.
ഈരീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കുന്നത് പരിഗണിച്ചാണ് രാജ്യങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട 2012 ന്‍െറ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ക്വാട്ട പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞവര്‍ഷവും പ്രതീക്ഷിച്ചിരുന്നെങ്കിലും നിയന്ത്രണം തുടരാനായിരുന്നു തീരുമാനം. കഴിഞ്ഞവര്‍ഷം 1,36,020 ഇന്ത്യക്കാരാണ് ഹജ്ജിനത്തെിയത്. കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യഗ്രൂപ് വഴി 36,000 പേരും. എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതോടെ ഹജ്ജ് കമ്മിറ്റി-സ്വകാര്യ ഗ്രൂപ്പ് അനുപാതവും പുനര്‍നിര്‍ണയിക്കേണ്ടിവരും. എന്തായാലും പുതിയ തീരുമാനത്തോടെ ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുണ്ടാകുന്ന സമ്മര്‍ദത്തിന് നേരിയ ആശ്വാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.