മക്ക: ഇന്ത്യൻ ഹാജിമാർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ മക്കയിലെ ഹജ്ജ് മിഷൻ ഓഫീസ് സജ്ജമായി. മദീനയിൽ നിന്ന് ഇന്ന് വൈകുന്നേരം ഹാജ്ജിമാർ എത്താനിരികേ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായതായി ഹജ്ജ് മിഷൻ ഒാഫീസ് മക്ക ഇൻചാർജ് ആസിഫ് സഈദ് പറഞ്ഞു. ഹാജിമാർക്ക് വേണ്ട സുരക്ഷയും സൗകര്യങ്ങളും ശ്രദ്ധയോടെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്രീൻ കാറ്റഗറിയിലുള്ള 30,500 ഹാജിമാർക്ക് അജ്‌യാദ്, മിസ്ഫല , ഉമ്മുൽ ഖുറ റോഡ് , ശിഅബ് ആ മിർ, എന്നിവിടങ്ങളിലും ബാക്കി വരുന്ന 1,12,000 ത്തോളം പേർക്ക് അസീസിയയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. ^ അദ്ദേഹം പറഞ്ഞു.
അസീസിയ കാറ്റഗറിയിലെ ഹാജിമാർക്ക് ഹറമിൽ എത്തുന്നതിനായി 200 ഹാജിമാർക്ക് ഒരു ബസ് എന്ന തോതിൽ 24 മണിൽകൂറും വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. കാണാതായ ഹാജിമാരെ കണ്ടെത്തുന്നതിനും പരാതികൾ സ്വികരിക്കുന്നതിനും ജനറൽ വെൽഫയർ ഡെസ്‌ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇന്ത്യൻ ഹജ് ഇൻഫർമേഷൻ സിസ്റ്റം എന്ന ആപ്പ് ഹാജിമാർക്കും ഹാജിമാരെ സഹായിക്കുന്ന വളണ്ടിയർമാർക്കും ഉപകാരപ്പെടുന്ന രൂപത്തിൽ തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.