??????????? ???????? ??????????????????? ??????? ????? ??? ????????????????

അഞ്ച്​ ലക്ഷത്തോളം ഹാജിമാർ പുണ്യഭൂമിയിൽ തീർഥാടകരുടെ ആരോഗ്യസേവനത്തിന്​ കുറ്റമറ്റ ഒരുക്കം

ജിദ്ദ: ഹജ്ജ്​ കർമങ്ങൾക്ക്​ 20 ദിവസം ബാക്കി നിൽക്കെ ​േലാകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ അഞ്ച്​ ലക്ഷത്തോളം തീർഥാടകർ പുണ്യഭൂമിയിൽ എത്തി. സൗദി ഹജ്ജ്​ മ​ന്ത്രാലയം ഹാജിമാരെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കയാണ്​. ഹാജിമാർക്ക്​ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വിമാനത്താവളങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലും വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിരിക്കുന്നത്​. വരും ദിവസങ്ങളിൽ ഹാജിമാരുടെ വരവ്​ കൂടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വെള്ളിയാഴ്​ച വരെ  4,82,076 തീർഥാടകർ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞതായി പാസ്​പോർട്ട്​ വിഭാഗം അറിയിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന്​ മാത്രമായി 16 ലക്ഷത്തിലധികം പേർ ഹജ്ജ്​ നിർവഹിക്കാനെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ആഭ്യന്തര തീർഥാടകർ നാല്​ ലക്ഷത്തോളം വരും. കഴിഞ്ഞ വർഷത്തെ പേലെ ഇത്തവണയും കർശന നിയന്ത്രണം അധികൃതർ ഉറപ്പ്​ വരുത്തുന്നുണ്ട്​. ​ഹജ്ജ്​ പെർമിറ്റില്ലാ​ത്തവരെ മക്ക അതിർത്തികളിൽ കർശനമായി തടയുന്നുണ്ട്​.

അനധികൃതമായി ഹജ്ജ്​ നിർവഹിക്കാൻ ആരെയും അനുവദിക്കില്ലെന്ന്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​്​. ഹാജിമാരുടെ സേവനത്തിന് ആവശ്യമായ എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും തയാറായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹാജിമാരുടെ സേവനത്തിന്​  ഡോക്​ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപെടെ 29000 ആരോഗ്യവിദഗ്​ധരെ നിയോഗിക്കുമെന്ന്​ ഹജ്ജ്​ മന്ത്രാലയം അറിയിച്ചു. മഞ്ഞപ്പിത്തത്തിനും പകർച്ചപ്പനിക്കുമെതിരായ കുത്തിവെപ്പ്​ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. ഹാജിമാർക്കും ഹജ്ജ്​ സേവകർക്കും മക്കയിലും മദീനയിലുമുള്ള പ്രദേശവാസികൾക്കും കുത്തിവെപ്പ്​ എടുക്കണമെന്ന്​ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച്​ ഹാജിമാർക്ക്​ സമഗ്രമായ ആരോഗ്യസേവനപദ്ധതിയാണ്​ ഇത്തവണ ആസൂ​ത്രണം ചെയ്​തിരിക്കുന്നത്​. ​ 24  മണിക്കൂറും  ഹാജിമാർക്ക് കുത്തിവെപ്പുൾപെടെ ആരോഗ്യ സേവനവും മരുന്ന്​ ലഭ്യതയും  ഉറപ്പാക്കും. അറഫ, മിന, മക്ക, മദീന തുടങ്ങിയടങ്ങളിൽ 25 ആശുപത്രികൾ പ്രവർത്തിക്കും. 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഉണ്ടാവും. ആ​ശുപത്രികളിൽ അയ്യായിരം കട്ടിലുകളുണ്ടാവും. ഇതിൽ 500 തീവ്രപരിചരണവിഭാഗങ്ങളും  550 അടിയന്തിര വിഭാഗങ്ങളും പ്രവർത്തിക്കും. രോഗികളെ ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കാൻ 100 മിനി ആംബുലൻസുകളുടെ സേവനമുണ്ടാവും. വലിയ ശസ്​ത്രക്രിയകളു​ൾപെടെയുള്ള ചികിൽസാ സൗകര്യങ്ങൾ സജ്ജമാണ്​.

 ഹാജിമാർ മക്കയിലെത്തിത്തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ ജുമുഅയായിരുന്നു ഇന്നലെ. മലയാളികൾ ഉൾപെടെ ഹാജിമാർ ഏറെ ആവേശത്തോടെയാണ്​ മക്ക ഹറമിലെ ജുമുഅയിൽ പ​െങ്കടുത്തത്​.​ കേരള സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി മുഖേനയുള്ള ഹാജിമാർ ഞായറാഴ്​ച പുണ്യഭൂമിയിലെത്തും. ജിദ്ദ വിമാനത്താവളത്തിലാണ്​ കേരളഹാജിമാർ വന്നിറങ്ങുക. മലയാളി സന്നദ്ധ സംഘടനകൾ  ഹാജിമാർക്ക്​ സന്നദ്ധസേവനവുമായി പുണ്യനഗരിയിലും വിമാനത്താവളത്തിലും സജീവമായി രംഗത്തുണ്ട്​.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.