ജിദ്ദ: പുണ്യസ്ഥലങ്ങളിൽ ഹജ്ജ് മന്ത്രാലയം നടപ്പിലാക്കിവരുന്ന പദ്ധതികൾ ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മുശാത് സന്ദർശിച്ചു പുരോഗതി വിലയിരുത്തി. വാദി മിന ആശുപത്രി, മുസ്ദലിഫ ബ്രിഡ്ജ് ബൈപാസ് പദ്ധതി, അറഫയിലെ ഹജ്ജ് മന്ത്രാലയ ആസ്ഥാനം, റിങ് റോഡ് കോ ഒാർഡിനേറ്റിങ് കൗൺസിൽ ആസ്ഥാനത്തെ വെയർഹൗസുകൾ തുടങ്ങിയ പദ്ധതികൾ ഹജ്ജ് ഉംറ സഹമന്ത്രി സന്ദർശിച്ചു. വിവിധ വകുപ്പുകൾക്ക് കീഴിൽ കഴിഞ്ഞ ഹജ്ജ് വേളയിൽ നടപ്പിലാക്കിയ വികസന പദ്ധതികളും ചർച്ച ചെയ്തു. വിഷൻ 2030, ദേശീയ പരിവർത്തന പദ്ധതി 2020 എന്നിവ ലക്ഷ്യമിട്ട് ഹജ്ജ്^ഉംറ മേഖല വികസിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മക്ക വികസന അതോറിറ്റി പ്രതിനിധികളും മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.