ത്വാഇഫ്: കോണ്‍സുലാര്‍ സംഘവും എംബസി പുറംകരാര്‍ സ്ഥാപനമായ വി.എഫ്.എസ് ഉദ്യോഗസഥരും ത്വാഇഫില്‍ സേവനത്തിന് എത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പില്‍ ത്വാഇഫിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നു. അറ്റസ്റ്റേഷന് അപേക്ഷകള്‍ അന്നേ ദിവസം തന്നെ തീര്‍പ്പാക്കി. വി.എഫ്.എസ് ഉദ്യോഗസഥര്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിച്ചു. അപേക്ഷകള്‍ പൂരിപ്പിക്കാനും മറ്റ് സഹായങ്ങൾക്കും സി.സി.ഡബ്ല്യു പ്രതിനിധികളും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും സജീമായി രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സ്വീകരിച്ച അപേക്ഷകള്‍ പ്രകാരം പാസ്‌പോര്‍ട്ട് 15 ദിവസത്തിനകം എത്തിച്ചു കൊടുക്കുമെന്ന് വി.എഫ്.എസ് ഇദ്യോഗസ്ഥര്‍ അറിയിച്ചു.
ജിദ്ദ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ ഓഫീസര്‍ തപ്പാന്‍ ചൗധരി, വി.എഫ്.എസില്‍ നിന്നുള്ള നുഫയില്‍, മുക്കീത്ത് എന്നിവരുമാണ് എത്തിയത്. ത്വാഇഫ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. നാസിമുദ്ദീന്‍ കല്ലമ്പലം, സി.സി.ഡബ്ല്യു പ്രതിനിധികളായ മുഹമ്മദ് സാലി, ജമാല്‍ വട്ടപ്പൊയില്‍, പന്തളം ഷാജി, ബീരാന്‍, സജീവ്, എം.എ റഹ്മാന്, സലാം പുല്ലാളൂര്‍, സലിം പെരുമണ്ണ എന്നിവർ സഹായത്തിന് ഉണ്ടായിരുന്നു. ത്വാഇഫ് ഇന്ത്യന്‍ സ്‌കൂളിലാണ് സംഘം ക്യാമ്പ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.