ജിദ്ദ: സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ നിർദ്ദേശ പ്രകാരം ഇന്ത്യയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലർ പ്രവാസികളെ ബാധിക്കുമെന്ന് ആശങ്ക. മുൻപ് ഹജ്ജ്, ഉംറ നിർവഹിച്ചവർ ഇൗ വർഷം മുതൽ വീണ്ടും ഹജ്ജിന് പോകുകയാണെങ്കിൽ അധികഫീസായി 2000 റിയാൽ നൽകണമെന്നാണ് സർക്കുലർ. ഇപ്പോൾ നാട്ടിലുള്ള ജിദ്ദയിലേയും പരിസര പ്രദേശങ്ങളിലേയും പ്രവാസികളുടെ കുടുംബങ്ങളിൽ അധികവും മുൻ കാലങ്ങളിൽ ഹേജ്ജാ ഉംറയോ നിർവഹിച്ചവരാണ്.
കേരളത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകൾ മധ്യവേനലവധിക്ക് അടക്കുന്നതോടെ നാട്ടിലെ മിക്ക പ്രവാസി കുടുംബങ്ങളും ഒരു മാസത്തെ ഉംറ വിസയിൽ എത്തുന്നത് എല്ലാ വർഷവും പതിവുള്ള കാര്യമാണ്. ഉംറ വിസ ഫീസ്, വിമാന ടിക്കറ്റ് അടക്കം ഇതിന് 30,000 രൂപ മുതൽ 40,000 രൂപ വരേ നാട്ടിലുള്ള ട്രാവൽ ഏജൻസികൾ ഈ സേവനത്തിന് ഫീ ഈടാക്കിയിരുന്നു. ഇങ്ങനെ വരുന്നവർക്ക് മക്കയിലോ മദീനയിലോ താമസ സൗകര്യമോ ഭക്ഷണമോ ലഭിക്കില്ല.
സൗദി അറേബ്യയിലെ പ്രവാസികൾ കുടുംബതെത മൂന്നുമാസത്തെ വിസിറ്റിങ് വിസക്ക് കൊണ്ടുവരികകയാണെങ്കിലും ഓരോ അംഗത്തിനും 2000 റിയാൽ ഫീസ് നൽകേണ്ടതുണ്ട്. ഈ വലിയ തുകയും വിസ ലഭിക്കാനുള്ള പ്രയാസവും കാരണം പല പ്രവാസികളും ഉംറ വിസയെ ആശ്രയിച്ചാണ് കുടുംബത്തെ കൊണ്ടുവന്നിരുന്നത്. ഹജ്ജ്, ഉംറ നേരത്തെ നിർവഹിച്ചവർക്ക് വരുന്ന അധിക ഫീസ് ഇത്തരം പ്രവാസികളെയാണ് ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.