മക്ക: ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിക്ക് കീഴിൽ ഇൗ വർഷം 65,000 പേർക്ക് അവസരമുണ്ടാകുമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനി കോ ഒാഡിനേഷൻ കമ്മിറ്റി അംഗം മുഹമ്മദ് സഅദ് അൽഖുറശി പറഞ്ഞു. ഹജ്ജ് സേവന സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാൻ ഹജ്ജ് മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്.
തുല്യ േഗ്രഡ് ലഭിച്ച 40 കമ്പനികളുണ്ട്. അതിനാൽ നറുക്കെടുപ്പ് വഴിയാണ് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. മൊത്തം 83 കമ്പനികൾ ചെലവ് കുറഞ്ഞ പദ്ധതിക്ക് അപേക്ഷ നൽകിയിരുന്നു. 55 സ്ഥാപനങ്ങൾ സേവനത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതി മുൻവർഷങ്ങളിൽ വിജയകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.