ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്കയില്‍ ഉൗഷ്​മള സ്വീകരണം 

മക്ക: മക്കയിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘത്തിന്​ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഉൗഷ്​മള സ്വീകരണം  നൽകി. 3,700 തീർഥാടകരാണ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തിയത്. രാവിലെ എട്ടുമണിയോടെ മദീനയിൽ നിന്ന് പുറപ്പെട്ട സംഘം  ഹജ്ജ് ഓപറേഷന്‍ കമ്പനികളുടെ (മുതവിഫ്) ബസിലാണ് ഉച്ചക്ക് മൂന്ന് മണിയോടെ മക്കയിലെത്തിയത്. അസീസിയിലെ ബില്‍ഡിങ് നമ്പര്‍ 24 ല്‍ ഹാജിമാരെ സ്വീകരിക്കാന്‍ കോണ്‍സൽ ജനറല്‍ നൂര്‍ റഹ്​മാൻ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലം,  മക്ക ഇന്‍ ചാര്‍ജ് അസിഫ് എന്നിവരുടെ നേതൃത്വത്തില്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരും എത്തിയിരുന്നു. ജ്യൂസ്​, ഈത്തപഴം, സംസം, കേക്ക് തുടങ്ങിയ വിവിധ വിഭവങ്ങളാണ് ഹാജിമാരെ സ്വീകരിക്കാനായി വിവിധ സന്നദ്ധ സംഘടനാ വളണ്ടിയമാര്‍ ഒരുക്കിയത്.  

ആദ്യ സഘത്തിലെ ഹജ്ജിമാര്‍ക്ക്  ബ്രാഞ്ച്  1, 5, 13, 14 ലാണ് താമസം ഒരുക്കിയത്. ഇഹ്്റാമിൽ എത്തിയ ഹാജിമാര്‍ മുറികളിൽ കുറച്ചുനേരം വിശ്രമിച്ചശേഷം ഉംറ നിർവഹിക്കാനായി ഹറമിലേക്ക് പുറപ്പെട്ടു. അസീസിയയില്‍ നിന്നും ഹാജിമാരെ ഹറമിലേക്കും തിരിച്ചും  എത്തിക്കാനായി 24 മണിക്കൂര്‍ ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് മിഷന് കിഴിലുള ഹറം ട്രാക്ക് ഫോഴ്സ് വളണ്ടിയര്‍മാർ ഹറമില്‍ സേവനം ആരംഭിച്ചു. ഹറമില്‍ വഴിതെറ്റിയ ഹാജിമാരെ തിരികെ താമസസ്​ഥലത്ത്​ എത്തിക്കുക, വഴികാണിച്ചു കൊടുക്കുക, എന്നിവയാവും ഇവരുടെ പ്രധാന ജോലി. 

മലയാളി സംഘടനാ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം അസീസിയയിലും ഹറമിലും ഉൗർജിതമാക്കി. വഴി തെറ്റുന്ന ഹാജ്ജിമാരെ മുറികളിലെത്തിക്കുകയാവും ആദ്യ ദിവസങ്ങളില്‍ ഇവരുടെ പ്രധാന ജോലി.    ഇതിനകം ഇന്ത്യയില്‍ നിന്നും 36,512 ഹാജിമാര്‍ മദീനയില്‍ എത്തിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ സംഘം ഹാജിമാര്‍  ഈമാസം 29 ന് മക്കയില്‍ എത്തും.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.