മക്ക: ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾ ചൊവ്വാഴ്ച വൈകീട്ടോടെ ഭാഗികമായി സമാപിക്കും. ഭൂരി പക്ഷം ഹാജിമാരും കർമങ്ങൾ ഒരുദിനം മുമ്പെ പൂർത്തിയാക്കി മിനായിലെ തമ്പുകളിൽനിന്ന് ത ാമസ കേന്ദ്രങ്ങളിലേക്കും സ്വദേശങ്ങളിലേക്കും മടങ്ങും. ആഭ്യന്തര തീർഥാടകർ ഭൂരിഭാഗ വും ചൊവ്വാഴ്ചതന്നെ മടങ്ങും. ഇന്ത്യൻ തീർഥാടകർ പകുതിയിലേറെ പേരും ചൊവ്വാഴ്ചയോടെ കർമങ്ങൾ പൂർത്തിയാക്കും. സമാധാനപരമായാണ് ഹജ്ജ് കർമങ്ങൾ പുരോഗമിക്കുന്നത്. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുറ്റമറ്റ സംവിധാനങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിജയമായാണിത് വിലയിരുത്തപ്പെടുന്നത്. സെൻസസ് വകുപ്പിെൻറ കണക്കുപ്രകാരം ഇൗ വർഷം കാൽ കോടിയോളം േപർ ഹജ്ജ് നിർവഹിച്ചിട്ടുണ്ട്.
ചെക്പോസ്റ്റുകളിൽ ഏർപ്പെടുത്തിയ സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 24,89,406 പേർ ഹജ്ജ് ചെയ്തു എന്നാണ് കണക്ക്. ഇതിൽ 18,55,027 പേർ വിദേശത്തുനിന്നാണ്. കഴിഞ്ഞ വർഷെത്തക്കാൾ 1,17,731 പേർ ഇത്തവണ അധികമുണ്ട്. രണ്ടു ലക്ഷത്തോളം പുരുഷൻമാർ സ്ത്രീകെളക്കാൾ അധികമുണ്ട്. ഹജ്ജിെൻറ വിജയത്തിന് മൂന്നര ലക്ഷം പേർ വിവിധ മേഖലകളിലായി പ്രവർത്തിെച്ചന്നാണ് അധികൃതർ നൽകിയ കണക്ക്. കടുത്ത ചൂട് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടക്ക് മഴ ലഭിച്ചത് ആശ്വാസമായി.
അറഫയിൽ ശനിയാഴ്ച കൊടും ചൂടിന് പിന്നാലെ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. മിനായിൽ ഞായറാഴ്ച പകൽ 34 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഹജ്ജ് സർവിസ് കമ്പനികളുടെയും ഇന്ത്യൻ ഹജ്ജ് മിഷെൻറയും സേവനങ്ങളിൽ പൊതുവെ തൃപ്തരാണ് തീർഥാടകർ.ആഗസ്റ്റ് 16 മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. മദീന വഴി ജൂലൈ നാലു മുതൽ എത്തിയവരാണ് ജിദ്ദ വിമാനത്താവളം വഴി മടങ്ങുക. മലയാളി ഹാജിമാരെല്ലാം ഇത്തവണ മദീനയിലാണ് വന്നിറങ്ങിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വന്ന ആദ്യസംഘം ഒാഗസ്റ്റ് 20 മുതൽ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.