ജിദ്ദ: ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ പദ്ധതിക്കു കീഴിൽ ഹജ്ജിനെത്തിയ മുഴുവൻ തീർഥാടകരും തിരിച്ചുപോയി. 79 രാജ്യങ്ങളിൽനിന്നായി 6500 തീർഥാടകരാണ് ഇത്തവണ മതകാര്യ വകുപ്പ് മേൽനോട്ടം വഹിക്കുന്ന ഹജ്ജ് പദ്ധതിക്കു കീഴിലെത്തിയത്. ഫലസ്തീൻ, ന്യൂസിലൻഡ്, യമൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. ലോക മുസ്ലിംകൾക്ക് നൽകുന്ന വലിയ സേവനമാണ് സൽമാൻ രാജാവിെൻറ പേരിലുള്ള ഹജ്ജ് ഉംറ പദ്ധതിയെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് പറഞ്ഞു. ലോകത്തെ മുസ്ലിം നേതാക്കൾക്കും രാഷ്ട്രീയ, മതരംഗത്തെ പ്രമുഖർക്കും ചിന്തകന്മാർക്കും സാഹോദര്യബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനുള്ള അവസരംകൂടിയാണിത്. എല്ലാ അതിഥികളും സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. സുഗമമായി ഹജ്ജ് നിർവഹിക്കാനുള്ള എല്ലാ സൗകര്യവും അതിഥികൾക്ക് മന്ത്രാലയം ഒരുക്കിയിരുന്നതായും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.