മദീന: ഇൗ വർഷത്തെ ഇന്ത്യന്‍ ഹാജിമാരുടെ ലോസ്റ്റ് ബാഗേജ് സെക്ഷനില്‍ മികച്ച സേവനം ന ടത്തി ഏലൂര്‍ എ.എസ്.െഎ കെ.പി. സിദ്ദീഖ് നാട്ടിലേക്ക് തിരിക്കുന്നു. എറണാകുളം ഏലൂര്‍ പൊ ലീസ് സ്റ്റേഷനിലെ എ.എസ്.െഎ കെ.പി. സിദ്ദീഖ് ഈ വര്‍ഷവും ഹജ്ജ് അസിസ്റ്റൻറായി മദീനയിലെ ലോസ്റ്റ് ബാഗേജ് ക്ലിയറൻസ് സെൻററിൽ മാതൃകാപരമായ സേവനത്തിൽ സജീവമായിരുന്നു. 2013ല്‍ ഹജ്ജ് വളൻറിയറായിട്ടായിരുന്നു ആദ്യ വരവ്. തുടര്‍ന്ന് 2016ലും ഈ വര്‍ഷവും ഹജ്ജ് അസിസ്റ്റൻറായി. മദീനയിലെ ലോസ്റ്റ് ബാഗേജ് സെക്ഷനില്‍ തന്നെയായിരുന്നു ജോലി.
നേരത്തേ 11 വര്‍ഷത്തോളം വിവിധ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തതിനാല്‍ അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ജോലി എളുപ്പമാക്കാനും കുറ്റമറ്റതാക്കാനും സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. താരതമ്യേന മലയാളി ഹാജിമാരുടെ ലഗേജുകള്‍ മിസ്സിങ് കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. കൃത്യമായ തൂക്കം, അനുവദനീയമായ സാധനങ്ങള്‍, വ്യക്തമായി രേഖപ്പെടുത്തിയ കവര്‍ നമ്പര്‍, ഫോട്ടോ എന്നിവയൊക്കെക്കൊണ്ടാണ് കേരള ഹാജിമാരുടെ ലഗേജ് നഷ്ടം കുറയുന്നത്.
മിസ്സിങ് ലഗേജുകള്‍ കിട്ടുന്ന മുറക്ക് തരം തിരിച്ചു കവര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ ഹജ്ജ് പിൽഗ്രിം ഇന്‍ഫര്‍മേഷന്‍ ആപ് വഴി ഹാജി താമസിക്കുന്ന ബില്‍ഡിങ്ങും റൂം നമ്പറും കണ്ടെത്തി എത്തിച്ച് നല്‍കുകയാണ് ജോലി. മുഴു സമയവും ഫീല്‍ഡ് വര്ക്കിലായിരുന്ന ഇദ്ദേഹം. മുന്‍ വര്‍ഷത്തേക്കാള്‍ കാര്യക്ഷമമായി ജോലി ചെയ്യാന്‍ കഴിഞ്ഞ നിര്‍വൃതിയോടെയാണ് മടക്കം. ഹെല്‍ത്ത് ഡിപ്പാര്ട്മെൻറില് ജോലി ചെയ്യുന്ന ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.