യാമ്പു: നാലു പതിറ്റാണ്ടിലേറെ നീണ്ട ധന്യമായ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറ ം മൊറയൂർ സ്വദേശി സി.കെ. അബ്ദുറഹ്മാനും ഭാര്യ റസിയയും നാട്ടിലേക്ക് മടങ്ങുന്നു. നീണ്ട വർഷങ്ങളുടെ ഹജ്ജ് സേവനത്തിെൻറ മധുര സ്മരണകൾ മനസ്സിൽ സൂക്ഷിച്ചാണ് ഇവർ പ്രവാസത് തോട് വിട പറയുന്നത്. വർഷങ്ങളുടെ തീർഥാടക സേവന പരിചയ സമ്പത്തുള്ള ‘തനിമ’ വളൻറിയർ വിങ്ങിൽ പതിറ്റാണ്ടുകൾ ഈ ദമ്പതികൾ ഒരുമിച്ച് ഹജ്ജ് വേളകളിൽ കർമനിരതരായിരുന്നു. പരിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തുന്ന അല്ലാഹുവിെൻറ അതിഥികളെ സേവിക്കാൻ അവസരം കിട്ടിയ അപൂർവ അവസരങ്ങളെ കുറിച്ച് പറയുമ്പോൾ ഇവർക്ക് ഏറെ അഭിമാനമാണ്, മനം നിറയെ സംതൃപ്തിയും.
ഒരു മനുഷ്യായുസ്സിൽ ആത്മനിർവൃതിയടയാനും സേവനപാതയിൽ ആത്മസായുജ്യം ലഭിക്കാനും കിട്ടിയ അസുലഭ നിമിഷങ്ങൾ ഹൃദ്യമായ സന്തോഷം നൽകുന്നതായും ധാരാളം പാഠങ്ങൾ നൽകുന്നതായും സി.കെ. അബ്ദുറഹ്മാനും റസിയയും പറഞ്ഞു. 1979 ലാണ് കപ്പൽ യാത്ര വഴി ആദ്യമായി അബ്ദുറഹ്മാൻ ജിദ്ദയിലെത്തിയത്. ക്ളീനിങ്, സെക്യൂരിറ്റി, ബേക്കറി ജോലി, സെയിൽസ് മാൻ, കമ്പനി-ഇൻ ചാർജ് തുടങ്ങി വിവിധ മേഖലകളിൽ ജിദ്ദ, യാമ്പു, ഖമീസ് മുശൈത്ത്, റിയാദ്, റാബിഖ് തുടങ്ങിയ സ്ഥലങ്ങളിൽ 40 വർഷം സേവനം ചെയ്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
2007ൽ ‘തനിമ’യുടെ അംഗമായ സി.കെ. അബ്ദുറഹ്മാൻ വിവിധ പ്രദേശങ്ങളിൽ സംഘടനയുടെ പല ഔദ്യോഗിക ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് നിർവഹിച്ചിട്ടുണ്ട്. ‘മാധ്യമം’ പത്രം ഇറങ്ങിയ ആദ്യകാലങ്ങളിൽ നാട്ടിൽ പത്ര വിതരണത്തിെൻറ ഏജൻറ് ആയിരുന്ന സി.കെ. ഗൾഫിലെത്തിയപ്പോൾ പത്രത്തിെൻറ ജിദ്ദയിലെ ‘ഡോർ ടു ഡോർ’ വിതരണത്തിെൻറ ചുമതല സ്വയം ഏറ്റെടുത്ത് നിർവഹിച്ചു. ‘മാധ്യമ’ത്തിെൻറ പ്രചാരണത്തിനുവേണ്ടി ഏറെ ത്യാഗം ചെയ്തിട്ടുണ്ട്.
ഭാര്യ റസിയയും തനിമയുടെ സജീവ അംഗമാണ്. മൂന്നു പതിറ്റാണ്ടായി പ്രവാസ ജീവിതം കഴിച്ച അവർ ഹജ്ജ് സേവനത്തിനടക്കം എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഭർത്താവിനോടൊപ്പം കൂടെ ഉണ്ടായിരുന്നു. മലയാളികളായ സ്ത്രീകളുടെ രോഗപരിചരണം, ആശുപത്രിയിൽ സഹായം തുടങ്ങി അവരുടെ വേറിട്ട സേവനങ്ങൾ ഏറെ മഹത്തരമായിരുെന്നന്ന് അതനുഭവിച്ചവർ സാക്ഷ്യ പ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.