ജിദ്ദ: തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്ന സൗദി റെഡ് ക്രസൻറിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലും തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വഴികളിലും സേവനം ലഭ്യമാകും. ഹജ്ജ് സേവനത്തിന് 2500 ഒാളം അധിക ജീവനക്കാരെ റെഡ്ക്രസൻറ് നിയമിച്ചിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെ തന്നെ റെഡ്ക്രസൻറ് ഹജ്ജ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഹാജിമാര്‍ക്ക് സേവനം നല്‍കാന്‍ റെഡ്ക്രസൻറ് പൂർണ സജ്ജമായതായി ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖാസിം പറഞ്ഞു. മക്ക, മദീന നഗരങ്ങളിലാണ് നിലവിൽ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഹാജിമാര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലടക്കം 51പോയിൻറുകളിലായി ആംബുലന്‍സ് സേവനം ലഭിക്കും. തീര്‍ഥാടകര്‍ മക്കയിലേക്ക് വരുന്ന മുഴുവന്‍ ഹൈവേകളിലും റെഡ്ക്രസൻറിെൻറ സേവനം ലഭ്യമാക്കും. ഇതിനായി 94 താത്കാലിക കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്ഥിരം കേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. മക്ക, മദീന പ്രവിശ്യകളില്‍ ഹജ്ജ് കാലയളിവിലേക്ക് 2472 താത്കാലിക ജീവനക്കാരെയും റെഡ്ക്രസൻറ് നിയമിച്ചിട്ടുണ്ട്. പാരാമെഡിക്കല്‍, ടെക്നികല്‍ വിഭാഗത്തില്‍പെട്ട ജീവനക്കാരാണിവര്‍. 350 ആംബുലന്‍സുകളാണ് ഹജ്ജ് വേളയില്‍ സർവീസിനുണ്ടാവുക. ഇതിന് പുറമെ 18 വലിയ വാഹനങ്ങളും 15 മോട്ടോര്‍ സൈക്കിളുകളും ഹാജിമാരുടെ സേവനത്തിനായി ഏര്‍പ്പെടുത്തും. പ്രധാന കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിന് എട്ട് എയര്‍ ആംബുലന്‍സുകളും റെഡ്ക്രസൻറിന് കീഴില്‍ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.