???? ????? ??????????? ???? ???????

നിസ്വാർഥസേവനവുമായി  മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം

മദീന: ഹജ്ജ് തീർഥാടനത്തി​​െൻറ ഭാഗമായി മദീനയിലെത്തുന്ന ഹാജിമാർക്ക്​    നിസ്വാർഥ സേവനവുമായി  ‘മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം’ പ്രവര്‍ത്തകര്‍. മലയാളികൾക്ക്​   അഭിമാനിക്കാവുന്ന തരത്തിലാണ്​ ഇവരുടെ പ്രവർത്തനം.  മത-സാംസാകാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് കൂട്ടായ്​മ പ്രവര്‍ത്തിക്കുന്നത്. ഫോറത്തെ വ്യത്യസ്​തമാക്കുന്നത് അതില്‍ അംഗങ്ങളായ സംഘടനകളുടെ ബാഹുല്യം മാത്രമല്ല, വീക്ഷണവ്യത്യാസങ്ങൾ മാറ്റിവെച്ച്​ ഒരുമയോടെയുള്ള പ്രവർത്തനമാണ്​.
മലയാളികളായ ഹാജിമാര്‍ക്ക് വേണ്ടി 2003ലാണ്​ കൂട്ടായ്​മ പിറവിയെടുത്തത്​.  പിന്നീട്​ മൊത്തം ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ടി സേവനം വിപുലമാക്കുകയായിരുന്നു. ഇന്ത്യന്‍ ഹജ്ജ്മിഷനുമായി സഹകരിച്ചാണ് ഫോറം പ്രവര്‍ത്തിക്കുന്നത്.  നിലവില്‍,   കെ.എം.സി.സി, തനിമ , ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം, ഒ.ഐ.സി.സി, നവോദയ, ഫ്രണ്ട്സ് മദീന, ഇസ്‍ലാഹി സെന്‍‌റര്‍, ടീം മദീന, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഇസ്‍ലാമിക് കള്‍ച്ചറല്‍ ഫോറം, രിസാല സ്​റ്റഡി സര്‍ക്കിള്‍, കാസര്‍കോട്​ കൂട്ടായ്മ എന്നീ പതിനാല് സംഘടനകളിലെ അംഗങ്ങളാണ് ഇതിനെ  ചലിപ്പിക്കുന്നത്. അംഗങ്ങള്‍ക്ക് ഹജ്ജ് മിഷനില്‍ നിന്നുള്ള  തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. ഹാജിമാരെ സ്വീകരിക്കല്‍,  ഇന്‍ഫര്‍മേഷന്‍, കാണാതാകുന്ന ഹാജിമാരെ അന്വേഷിച്ച് കണ്ടെത്തി റൂമുകളില്‍ എത്തിക്കല്‍, ആതുര ശുശ്രൂഷ, യാത്രയയപ്പ് എന്നിങ്ങനെ പ്രധാനമായും അ‍ഞ്ച് വിഭാഗങ്ങളായി ഫോറത്തി​​െൻറ പ്രവര്‍ത്തനങ്ങളെ തിരിച്ചിരിക്കുന്നു. 
ഫോറത്തിലെ അംഗങ്ങളുടെ ജോലി സൗകര്യമനുസരിച്ച് രാവിലെ ആറ് മുതല്‍ ഒന്‍പത് വരെയും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയും, ഉച്ചക്ക് ശേഷവും, രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ രണ്ടര വരെയാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ജോലികഴിഞ്ഞ് എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമാകുന്ന സമയം രാത്രി ഒമ്പത്​ മുതല്‍ ആയതിനാല്‍ കൂടുതല്‍  പ്രവര്‍ത്തകരും ഇൗ സമയത്താണ്​  ഒന്നിക്കുക.  പലപ്പോഴും ഇതര രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇതിൻറ സേവനം ഉപയോഗപ്പെടുത്തുന്നു. ഇപ്പോള്‍ മക്കയിലുള്ള മലയാളി ഹാജിമാര്‍‍,  ഹജ്ജിന് ശേഷം മദീനയില്‍ എത്തുന്നതോടെ ഫോറത്തി​​െൻറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. 
Tags:    
News Summary - Hajj service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.