മക്ക: ഹജ്ജ് റിപ്പോർട്ടിങ്ങിനുള്ള മീഡിയ സെൻറർ സജ്ജമായി. ഹജ്ജ് സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലോകത്തെ അറിയിക്കുന്നതിനായി നൂതനമായ സംവിധാനങ്ങളാണ് മീഡിയ ഒാപറേഷൻ റൂമിൽ വാർത്ത മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
വെർച്വൽ മീഡിയ സെൻററും വാർത്തസമ്മേളനങ്ങളുടെ ആസ്ഥാനവും ഉൾപ്പെടുന്നതാണ് ഒാപറേഷൻസ് റൂം. 30ലധികം പേർ കേന്ദ്രത്തിൽ ജോലിക്കായുണ്ട്.
ഹജ്ജ് വാർത്തകൾ നൽകുന്നതുമായ ബന്ധപ്പെട്ട് വെർച്വൽ മീഡിയ കേന്ദ്രത്തിനു കീഴിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള 600ലധികം മാധ്യമ പ്രവർത്തകർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.