മക്ക: റമദാനിൽ ഭക്തജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്താൻ മക്ക മസ്ജിദുൽ ഹറമിനുള്ളിൽ ഹജ്ജ് ഉംറ മന്ത്രി തനിച്ച് സന്ദർശനം നടത്തി. ലക്ഷക്കണക്കിന് വിശ്വാസികൾ സംഗമിച്ച റമദാൻ 27 ാം രാവിൽ രാത്രി നമസ്കാരത്തിനിടയിലാണ് ഹജ്ജ് ഉംറ മന്ത്രി ഹറമിനുള്ളിൽ ചുറ്റും ഒറ്റക്ക് കറങ്ങി തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും നൽകുന്ന സേവനങ്ങൾ വിലയിരുത്തിയത്. യാതൊരു അകമ്പടിയോ സുരക്ഷ ഉദ്യോഗസ്ഥരോ ഇല്ലാതെ മന്ത്രി മസ്ജിദുൽ ഹറാമിനുള്ളിൽ ചുറ്റി കറങ്ങുന്നതിന്റെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 27ാം രാവിൽ 25 ലക്ഷത്തിലധികം പേരാണ് മസ്ജിദുൽ ഹറമിൽ ഇശാഅ്, തറാവീഹ് നമസ്കാരം നിർവഹിച്ചത്. റമദാൻ 27ാം രാവ് പദ്ധതി വിജയകരമായിരുന്നുവെന്ന് ഇരുഹറം അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.