മദീന: ഹാജിമാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു. മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മലയാളി ഹാജിമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സംഘടനാ പ്രതിനിധികള്‍ വിവരിച്ചു.
കേരളത്തില്‍ മത സംഘടനകള്‍ക്കിടയിലില്ലാത്ത പരസ്പര സ്നേഹവും സൗഹാർദവും മദീനയില്‍ കാണാനായതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച ദക്ഷിണ കേരള വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ ഉമര്‍ മൗലവി പറഞ്ഞു.
മുഹമ്മദലി ധര്‍മ്മടം അധ്യക്ഷത വഹിച്ചു. ജലാല്‍ മൈനാഗപ്പള്ളി, ജഅ്ഫര്‍ എളമ്പിലാക്കോട്, ഷരീഫ് കൊടുവള്ളി, ഷരീഫ് കാസർകോട്, പി.പി സുലൈമാന്‍, മുഹമ്മദ് കൊട്ടപ്പാറ, അന്‍സാര്‍ അരിമ്പ്ര, മാഹിന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹഖ് തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് പേരാമ്പ്ര സ്വാഗതവും അല്‍ത്താഫ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. റഫീഖ് മുസ്ലിയാർ ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.