മക്ക: ഹജ്ജ് തീർഥാടകരെ താമസിപ്പിക്കുന്നതിന് കെട്ടിട ലൈസൻസ് അനുവദിക്കുന്നതിന് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതായി ഹജ്ജ് താമസ കെട്ടിട കമ്മിറ്റി മേധാവി എൻജിനീയർ മാസിൻ സിനാരി പറഞ്ഞു. കഴിഞ്ഞ മുഹറം മുതലാണ് കെട്ടിട ലൈസൻസ് ഇഷ്യു ചെയ്യാൻ ആരംഭിച്ചത്.
ഇൗ വർഷം 2698 ലൈസൻസ് ഇഷ്യൂ ചെയ്തിട്ടുണ്ട്.122343 തീർഥാടകരെ താമസിപ്പിക്കാനാവും.
ഇതിൽ 42 കെട്ടിടം പുതിയതും 2656 എണ്ണം പഴയതുമാണ്. 975 കെട്ടിടങ്ങൾ നിർമാണ ജോലികൾ പൂർത്തിയാകാൻ കാത്തിരിക്കയാണ്.
ഇൗ കെട്ടിടങ്ങളുടെ പണി പൂർത്തിയായാൽ അംഗീകൃത എൻജീനിയറിങ് കമ്പനികൾ പരിശോധിച്ച് ലൈസൻസ് നൽകുന്ന നടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ് കെട്ടിട സമിതി അധ്യക്ഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.