മക്ക: രിസാല സ്റ്റഡി സർക്കിൾ നടത്തി വരുന്ന ഹജ്ജ് വളണ്ടിയർ കോറിെൻറ സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ വൈസ് കോൺസുലർ ആസിഫ് സഈദ് പറഞ്ഞു. ഈ വർഷത്തെ എച്ച്.വി.സിയുടെ പ്രവർത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹറം പരിസരങ്ങളിലും അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലും 24 മണിക്കൂറും ഹജ്ജ് വളണ്ടിയർ കോറിെൻറ സേവനം ലഭ്യമാകും. സയ്യിദ് ബദറുദ്ദിൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നേതാക്കളായ ജലീൽ വടകര, ഹനീഫ് അമാനി, ഉസ്മാൻ കുറുകത്താണി, സൈദലവി സഖാഫി, ഷാഫി ബാഖവി, ശുഐബ് പുത്തൻ പള്ളി എന്നിവർ സംസാരിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും ഉസ്മാൻ മറ്റത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.