മക്ക: ഹജ്ജ് കഴിഞ്ഞ് ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനം ആരംഭിച്ചു. ജിദ്ദ വഴി എത്തിയ ഹാ ജിമാരാണ് ഹജ്ജിന് ശേഷം മദീനാസന്ദർശനം പൂർത്തിയാക്കാനായി മദീനയിലെത്തിയത്. 1300 ഹാജി മാരാണ് ആദ്യദിനം മദീനയിലേക്ക് പുറപ്പെട്ടത്. ലക്നോവില്നിന്നുള്ള ഹാജിമാരാണ് ആദ്യ ം മദീനയില്‍ ഇറങ്ങിയത്. ഇവരെ സ്വീകരിക്കാനായി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അടക്കമുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാപ്രവർത്തകരും മദീനയിൽ എത്തിയിരുന്നു. ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഹാജിമാർ മദീനയിലേക്ക് എത്തിയത്. 74,000 ഹാജിമാരാണ് മദീനാസന്ദർശനം പൂർത്തിയാക്കാനുള്ളത്. അടുത്തമാസം ഏഴിന് മുഴുവൻ ഹാജിമാരും മദീനയിലെത്തും.
മദീനയിൽ മികച്ച സേവനങ്ങളാണ് ഹാജിമാർക്ക് ഒരുക്കിയിട്ടുള്ളത്. 60 ശതമാനം ഹാജിമാർ താമസിക്കുന്നത് മസ്ജിദുന്നബവിക്കടുത്ത് മർകസിയ ഏരിയയിലാണ്, ബാക്കി 40 ശതമാനം ഹാജിമാർ മർകസിയക്കു പുറത്തും. മൂന്നു ബ്രാഞ്ചുകളിലായി മൂന്ന് ഡിസ്പെൻസറികളും ഒരു 15 ബെഡ് ഹോസ്പിറ്റലും മദീനയിൽ ഒരുക്കിയിട്ടുണ്ട്. എട്ടു ദിവസമാണ് ഹാജിമാർ മദീനയിൽ തങ്ങുക. 40 സമയത്തെ നമസ്കാരം ഹാജിമാർ മദീനയിലെ മസ്ജിദുന്നബവിയിൽ നിർവഹിക്കും.
ഈ മാസം 28ന് ലക്നോവിലേക്കാണ് ഹാജിമാരുടെ മദീനയിൽനിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേക്കു തിരിക്കുന്നത്. അടുത്തമാസം 15നാണ് മദീനയിൽനിന്നുള്ള അവസാന ഹാജിയും ഇന്ത്യയിലേക്കു പുറപ്പെടുക. അതേസമയം, മദീന സന്ദർശനം ഹജ്ജിനു മുമ്പ് പൂർത്തിയാക്കിയ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കയാത്ര തുടരുകയാണ്. ഇതുവരെ 8500 ഹാജിമാർ നാട്ടിൽ തിരിച്ചെത്തി. മലയാളി ഹാജിമാരുടെ മദീനസന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തീകരിച്ചിരുന്നു. ഇവരുടെ നാട്ടിലേക്കുള്ള മടക്കം ജിദ്ദ വഴി തുടരുകയാണ്. ഇതുവരെ 1793 ഹാജിമാർ കരിപ്പൂർ എംബാർക്കേഷൻ പോയൻറിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.