ജിദ്ദ: അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട നിലമ്പൂർ വല്ലപ്പുഴ ഇയ്യമടയിൽ കോട്ട അബ്ദുൽ അസീസ് എന്ന ചെറിയുടെ കുടുംബ സംരക്ഷണ സഹായ നിധിയിലേക്ക് ജിദ്ദയിൽ നിന്നും സ്വരൂപിച്ച തുക കൈമാറി.
നിലമ്പൂർ വല്ലപ്പുഴ സ്വദേശിയും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റും നിലമ്പൂർ സ്വാൻ കൂട്ടായ്മ, മുനിസിപ്പൽ കെ.എം.സി.സി എന്നിവയുടെ രക്ഷാധികാരിയുമായ പി.സി.എ റഹ്മാൻ എന്ന ഇണ്യാക്ക മുൻകൈ എടുത്ത് ജിദ്ദയിൽ നിന്ന് സ്വരൂപിച്ച തുക നിലമ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ ചെറി കുടുംബ സഹായ കമ്മിറ്റി പ്രസിഡന്‍റും നിലമ്പൂർ മുനിസിപ്പൽ ചെയർമാനുമായ മാട്ടുമ്മൽ സലീമിന് നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാലാണ് കൈമാറിയത്.
ചടങ്ങിൽ പണ്ഡിതന്മാർ, മണ്ഡലം, മുനിസിപ്പൽ മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, പ്രവാസി ലീഗ്, കെ.എം.സി.സി ഭാരവാഹികൾ, സഹായ കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.