റിയാദ്: സൗദി ബാലന് മരിച്ച സംഭവത്തില്‍ 18 വര്‍ഷമായി വധശിക്ഷ വിധിക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി റഹീമിന്റെ മോചനത്തിനുള്ള ദിയാധന സമാഹരണവുമായി ബന്ധപ്പെട്ട് റിയാദ് ടാക്കീസ് അംഗങ്ങൾ സ്വരൂപിച്ച ആദ്യ ഗഡുവായ ഒന്നര ലക്ഷം രൂപ കൈമാറി. രക്ഷാധികാരി അലി ആലുവ, പ്രസിഡൻറ് ഷഫീഖ് പാറയിൽ, സെക്രട്ടറി ഹരി കായംകുളം, ട്രഷറർ അനസ് വള്ളികുന്നം, സനു മാവേലിക്കര എന്നിവർ ചേർന്ന് റഹീം നിയമസഹായ സമിതി റിയാദ് അംഗങ്ങളായ സി.പി. മുസ്തഫ, ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, സെബിൻ ഇഖ്ബാൽ, സിദ്ദീഖ് തുവ്വൂർ, മുഹ് യിദ്ദീൻ, സുധീർ കുമ്മിൾ, മുനീബ് പാഴൂർ, അസ്ലം പാലത്ത്, റഹ്മാൻ മുനമ്പത്ത്, ക്ലീറ്റസ് എന്നിവർക്ക് കൈമാറി. വിജയൻ നെയ്യാറ്റിൻകര, ഉമർ മുക്കം, ബഷീർ കരോളം, ഹാരിസ് ചോല, നാസർ ലെയ്സ്, നിഹാസ് പാനൂർ, ഷമീർ ഷാമിൽ, കുഞ്ചോയ് കൊടമ്പുഴ, സലാം വാലില്ലപുഴ, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ഷൈജു പച്ച, ഷമീർ കല്ലിങ്കൽ, സജീർ സമദ്, വരുൺ കണ്ണൂർ, സുനിൽ ബാബു എടവണ്ണ, സാജിദ് നൂറനാട്, നിസാർ പള്ളിക്കശേരി, സുൽഫി കൊച്ചു, പ്രദീപ് കിച്ചു, ഷഫീഖ് വലിയ, ഹുസൈൻ ഷാഫി, ബാലഗോപാലൻ, അൻവർ യൂനുസ്, ജോസ് കടമ്പനാട്, റജീസ് ചൊക്ലി, ഷംസു തൃക്കരിപ്പൂർ, എം.ഡി. റാഫി, കെ.ടി. കരീം, റിസ്വാൻ, സുദർശന കുമാർ, അൻവർ സാദത്ത്, ഫൈസൽ തമ്പലക്കോടൻ, ഉമറലി അക്ബർ, നൗഷാദ് പുനലൂർ, മനു തോമസ്, വർഗീസ് തങ്കച്ചൻ, ഷംനാസ് അയൂബ്, ബൈജു കണ്ണൂർ, ജോജു, ഷാനവാസ്, നാസർ ആലുവ, അശോക് കൃഷ്ണ, ശിഹാബ്, സൈദ്, ബാദുഷ, അഷ്റഫ് അപ്പക്കട്ടിൽ, മഹേഷ് ജയ്, ഷിജു കോട്ടാങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.