ഹറമിൽ സമൂഹ അകല പാലനത്തിന്​ കളർ സ്​റ്റിക്കറുകൾ

ജിദ്ദ: മക്ക ഹറമി​ൽ ഹജ്ജ്​ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഹജ്ജ്​ ഉംറ സഹമ​ന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ സന്ദർശിച്ച്​ വിലയിരുത്തി. ഹറമിനകത്ത്​ സമൂഹ  അകലം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികൾ മ​ന്ത്രി ഉറപ്പുവരുത്തി. മത്വാഫിൽ വിവിധ നിറങ്ങളിലുള്ള സ്​റ്റിക്കറുകൾ പതിച്ചിട്ടുണ്ടെന്ന്​ ഹറം സന്ദർശനം  വിശദീകരിക്കവെ മന്ത്രി പറഞ്ഞു. നിശ്ചിത നിറങ്ങൾക്കനുസരിച്ച്​ ഹാജിമാരെ സംഘങ്ങളായി തിരിക്കും. ഒാരോ സംഘവും അവർക്ക്​ നിശ്ചയിച്ച നിറങ്ങളിലെ സ്​ റ്റികൾക്കിടയിലൂടെയായിരിക്കും ത്വവാഫ്​ ചെയ്യുക. സമൂഹ അകലം പാലിച്ചുകൊണ്ടായിരിക്കും ത്വവാഫ്​ നടക്കുകയെന്നും ഹജ്ജ്​ സഹമന്ത്രി പറഞ്ഞു. തീർഥാടകരുടെ  ആരോഗ്യ സുരക്ഷക്ക്​ ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ പാലിച്ച്​ അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പദ്ധതികളും ആവിഷ്​കരിച്ചിട്ടുണ്ട്​. ഇതുവരെ തീർഥാടകരിൽ ആർക്കും  കേവിഡ്​ബാധ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും ഹജ്ജ്​ സഹമന്ത്രി പറഞ്ഞു.
 

Tags:    
News Summary - haram-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.