ജിദ്ദ: കാഴ്ച പരിമിതിയുള്ള ഗായകൻ ഹാരിസ് വളാഞ്ചേരിക്കും സഹായി മുഹമ്മദ് പാട്ടുകാരനും ഇശൽ കലാവേദി ജിദ്ദയിൽ സ്വീകരണം നൽകി. ഇശൽ കലാവേദി മുഖ്യ രക്ഷാധികാരി ഇബ്രാഹിം ഇരിങ്ങല്ലൂർ, ഹാരിസ് വളാഞ്ചേരിയെ ഷാൾ അണിയിച്ചു ആദരിച്ചു. പ്രസിഡന്റ് ശിഹാബ് പുളിക്കൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ, ജിദ്ദ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരായ സീതി കൊളക്കാടൻ, സി.എം അഹമ്മദ് ആക്കോട്, ഹസ്സൻ കൊണ്ടോട്ടി, അബ്ദുല്ല മുക്കണ്ണി, സി.എം അബ്ദുറഹ്മാൻ, ബീരാൻ കോയിസ്സൻ, ജ്യോതി കുമാർ, ജലാൽ തേഞ്ഞിപ്പാലം എന്നിവർ ആശംസകൾ നേർന്നു.
ഹാരിസ് വളാഞ്ചേരിക്ക് വീട് നിർമിക്കുന്നതിലേക്കുള്ള ധനസമാഹരണം ഇശൽ കാലാവേദി വനിത വിങ് പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി ഷാജഹാൻ ഗൂഡല്ലൂർ, ട്രഷറർ അബ്ബാസ് വേങ്ങൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
മുഹമ്മദ് കുട്ടി അരിമ്പ്രയുടെ കോഓഡിനേഷനിൽ നടന്ന ഗാനസന്ധ്യയിൽ ഹാരിസ് വളാഞ്ചേരി, മുഹമ്മദ് പാട്ടുകാരൻ എന്നിവർക്ക് പുറമെ ജിദ്ദയിലെ ഗായിക, ഗായകന്മാരായ സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ഹസീന അഷ്റഫ്, യഅഖൂബ്, അജീഷ് റഫയാ ബിസ്മിൽ എന്നിവരുടെ ഗാനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. ഗഫൂർ കുന്നപ്പള്ളി, റഹീം യൂനിവേഴ്സിറ്റി, ഇബ്രാഹിം കണ്ണൂർ, സർജസ് നാണി, റഫീഖ് സഹ്റാനി, ഹക്കീം അരിമ്പ്ര, ഇസ്മായിൽ, സാബിറ റഫീഖ്, റഹീബ റഹീം, സി.എം ശബാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബ്ബാസ് വേങ്ങൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.