റിയാദ്: പുതുമയാർന്ന ആലാപന ശൈലിയിലൂടെ സംഗീത രംഗത്ത് ശ്രദ്ധേയനായ കലാകാരനാണ് സൂരജ് സന്തോഷ്. ഗൾഫ് മാധ്യമത്തിെൻറയും മീ ഫ്രണ്ട് ആപ്പിെൻറയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24ന് ജിദ്ദ ഇക്വസ്ട്രിയൻ പാർക്കിൽ അരങ്ങേറുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഉത്സവത്തിനെത്തുന്ന കലാകാരന്മാർക്കിടയിൽ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ ഇൗ കൊല്ലം സ്വദേശിയായ ഗായകനുമുണ്ട്.
ചെറുപ്പം മുതലേ പാട്ടിനൊപ്പം സഞ്ചരിച്ച സൂരജ് തെൻറ കഴിവ് സംഗീതലോകത്ത് ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞു.യുവജനോത്സവത്തിലൂടെയാണ് സംഗീത രംഗത്തേക്കുള്ള വരവ്. ഒരു പതിറ്റാണ്ടിലേറെയായി പാട്ടിെൻറ വഴിയിൽ സജീവമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായി 200ഒാളം പാട്ടുകൾ പാടി.
ഹൃദ്യമായ പാട്ടുകളിലൂടെ പാട്ടാസ്വാദകരുടെ മനം കവർന്ന സൂരജ് സിനിമകളിലും പാടി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയിട്ടുണ്ട്. ‘മാലിക്’ എന്ന സിനിമയിലെ ‘തീരമേ...’ എന്ന ഗാനം മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്രയോടൊപ്പമാണ് പാടിയത്. വലിയ തരംഗം സൃഷ്ടിച്ച പാട്ടാണിത്. ‘മസാല കോഫി’ എന്ന ബാൻഡിെൻറ മുൻ പ്രധാന ഗായകനായ സൂരജ് സംഗീത സംവിധായകൻ കൂടിയാണ്.
ധാരാളം സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സ്വതന്ത്ര സംഗീതത്തിലാണ് പ്രധാനമായും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ സൂരജിനെ തേടിയെത്തിയിട്ടുണ്ട്. 2016ൽ കേരള സർക്കാറിെൻറ പിന്നണി ഗായകനുള്ള അവാർഡിനും അർഹനായി.
മലയാളികൾ തങ്ങളുടെ ഹൃദയത്തോട് ചേർത്ത ശബ്ദത്തിനുടയമായ സൂരജ് എന്ന ഗായകനെ നേരിട്ട് കേൾക്കാനും ആസ്വദിക്കാനുള്ള അവസരമാണ് ‘ഹാർമോണിയസ് കേരള’ എന്ന ഒരുമയുടെ ഉത്സവത്തിലൂടെ ജിദ്ദ മലയാളി സമൂഹത്തിന് ഒരുങ്ങുന്നത്. പുതുമയാർന്ന ആലാപന ശൈലിയിലൂടെ ജിദ്ദയിലെ സംഗീതപ്രേമികൾക്ക് ആസ്വാദനത്തിെൻറ വേറിട്ട അനുഭവമായിരിക്കും അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.