ഖമീസ് മുശൈത്: ദക്ഷിണ സൗദിയിലെ ഏറ്റവും പ്രശസ്തമായ ഹവാഷി മസ്ജിദ് പുതുക്കിപ്പണിയുന്നു. ഖമീസിലെ പഴയ പള്ളികളിൽ ഒന്നും നഗരമധ്യത്തിലെ തുർക്കി വാസ് തുശൈലിയിൽ നിർമിച്ചതുമായ ഒറ്റമിനാരത്തോടെയുള്ള പള്ളിയാണ് പുതുക്കിപ്പണിയുന്നത്.
മുശൈത്ത് കുടുംബത്തിെൻറ മസ്ജിദ് ശൈഖ് അഹമ്മദ് അൽഹവാഷി ഇമാമായി എത്തിയതോടെ 'ഹവാഷി മസ്ജിദ്' എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. വളരെ ദീർഘസമയമെടുത്ത് നമസ്കരിക്കുന്ന ഇവിടെ റമദാൻ മാസത്തിൽ രാത്രിമുഴുവൻ തറാവീഹ് നമസ്കാരം നീണ്ടുനിൽക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വർഷങ്ങൾക്കു മുമ്പ് മസ്ജിദിൽ തീപിടിത്തമുണ്ടായി ശൈഖ് ഹവാഷിയുടെ രണ്ട് മക്കൾ മരണപ്പെട്ടിരുന്നു.
മുഴുവൻ സമയവും പ്രാർഥനകളും ഖുർആൻ പാരായണവും മതപ്രഭാഷണവുമായി ഭക്തിനിർഭരമായ അന്തരീക്ഷം ഖമീസ്മുശൈത്ത് നഗരത്തിന് നൽകിയിരുന്ന ശൈഖ് ഹവാഷി കഴിഞ്ഞനാളുകളിൽ ഇവിടെ നിന്ന് മാറിനിൽക്കുകയായിരുന്നു. സ്വദേശികളും വിദേശികളും അടക്കം നൂറുകണക്കിന് ആളുകൾ ദിനവും ഇവിടെ നമസ്കരിക്കാൻ എത്തുമായിരുന്നു. ഈ മസ്ജിദ് നഗരം മോടിപിടിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതുക്കിപ്പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.