ജിദ്ദ: ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് 'ഹയ ഹയ 2022' എന്ന പേരിൽ ജിദ്ദ നവോദയ യുവജനവേദി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.ടൂർണമെന്റിന്റെ ലോഗോ പ്രകാശന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. സിഫ് സെക്രട്ടറി അയ്യൂബ് മാസ്റ്റർ ലോഗോ പ്രകാശനം നടത്തി.
നവോദയ യുവജനവേദി കൺവീനർ ആസിഫ് കരുവാറ്റ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന ഒമ്പത് ടീമുകളുടെ ഫിക്സ്ചർ പ്രകാശനവും ചടങ്ങിൽ നടന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന പ്രധാനപ്പെട്ട ഒമ്പത് ടീമുകളുടെ ജഴ്സി അണിഞ്ഞാകും ടീമുകൾ മത്സരത്തിൽ മാറ്റുരക്കുക.
ജിദ്ദ അർബഈൻ റോഡിലെ ചലഞ്ചേഴ്സ് ഗ്രൗണ്ടിൽ നവംബർ 18നാണ് മത്സരങ്ങൾ നടക്കുക. ലോഗോ പ്രകാശന ചടങ്ങിൽ നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ സി.എം. അബ്ദുറഹ്മാൻ, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ സലാഹുദ്ദീൻ കൊഞ്ചിറ, ഫിറോസ് മുഴപ്പിലങ്ങാട്, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ സലാം മമ്പാട്, ഇർഷാദ് ഇരുമ്പുഴി എന്നിവർ സംസാരിച്ചു. ഫഹജാസ് സ്വാഗതവും ഗോപൻ നെച്ചുള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.