പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ജ​ലാ​ജി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു

പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യ മന്ത്രി പരിശോധിച്ചു

മ​ക്ക: പു​ണ്യ സ്ഥ​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഒ​രു​ക്കം സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഫ​ഹ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ജ​ലാ​ജി​ൽ പ​രി​ശോ​ധി​ച്ചു. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക​രു​ത​ലി​​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. മ​ക്ക ഹെ​ൽ​ത്ത് സെൻറ​റും അ​റ​ഫ​യി​ലെ​യും മി​ന​യി​ലെ​യും ആ​രോ​ഗ്യ പ​രി​പാ​ല​ന സ്ഥാ​പ​ന​ങ്ങ​ളും റെ​ഡ് ക്ര​സ​ൻ​റ് അ​തോ​റി​റ്റി​യു​ടെ ആ​സ്ഥാ​ന​വും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ഈ​സ്​​റ്റ്​ അ​റ​ഫ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ന്ത്രി ത​​ന്റെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

അ​വി​ട​ത്തെ ആ​ശു​പ​ത്രി ഡി​പ്പാ​ർ​ട്മെൻറു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന്ത്രി​ക്ക്​ വി​ശ​ദീ​ക​രി​ച്ചു​​കൊ​ടു​ത്തു. അ​റ​ഫ​യി​ൽ ന​പ്​​കോ ആ​സ്ഥാ​നം, ഫ്ല​ക്​​സി​ബി​ൾ ഫ്ലോ​റി​ങ്, ചൂ​ട് കു​റ​ക്കാ​നു​ള്ള​ പെ​യി​ൻ​റി​ങ്​ എ​ന്നി​വ മ​ന്ത്രി ക​ണ്ടു. മ​ശാ​ഇ​റി​ലെ ഹെ​ൽ​ത്ത് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറി​നാ​യു​ള്ള ദേ​ശീ​യ കേ​ന്ദ്ര​ത്തി​​ന്റെ​റ ഉ​ദ്ഘാ​ട​ന​വും സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നി​ർ​വ​ഹി​ച്ചു. മി​ന​യി​ലെ മി​ന അ​ൽ​വാ​ദി ആ​ശു​പ​ത്രി​യും മി​ന എ​മ​ർ​ജ​ൻ​സി ആ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ച്ച് മി​ന​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത അ​വ​ലോ​ക​നം ചെ​യ്തു.

ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പ​ര​മാ​വ​ധി പ​രി​ശ്ര​മ​ങ്ങ​ളും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ന​ൽ​കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ആ​രോ​ഗ്യ മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​ന്റെ പ​ദ​വി​ക്കും തീ​ർ​ഥാ​ട​ക​​രോ​ടു​ള്ള അ​സാ​ധാ​ര​ണ ആ​തി​ഥ്യ​ത്തി​നും യോ​ജി​ച്ച രീ​തി​യി​ൽ ഹ​ജ്ജ് വേ​ള​യി​ൽ സേ​വ​ന​നി​ര​ത​രാ​കാ​നു​ള്ള മെ​ഡി​ക്ക​ൽ ടീ​മു​ക​ളു​ടെ സ​ന്ന​ദ്ധ​ത മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - Health Minister inspected health facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.