?????????????? ???????? ?????????????? ????????? ?????? ???????? ????

പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തി​െൻറ  നിര്‍ദേശം പുറത്തിറങ്ങി

റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിന് എത്തുന്നവര്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള നിര്‍ദേശം സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. സൗദിയില്‍ നിന്ന് ഹജ്ജിനെത്തുന്നവര്‍ രണ്ട് കുത്തിവെപ്പും വിദേശ തീര്‍ഥാടകര്‍ നാല് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇതില്‍ ചിലത് ഹജ്ജി​​െൻറ പത്ത് ദിവസം മുമ്പും മറ്റു ചിലത് രണ്ടാഴ്ച മുമ്പുമായിരിക്കണമെന്നും നിബന്ധനയുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മെനിഞ്ചൈറ്റിസ്, സീസണല്‍ ഫ്ളൂ എന്നിവക്കുള്ള കുത്തിവെപ്പാണ് സൗദിയില്‍ നിന്ന് പുണ്യനഗരിയിലെത്തുന്നവര്‍ എടുത്തിരിക്കേണ്ട കുത്തിവെപ്പുകള്‍.

മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെല്ലാം ചുരുങ്ങിയത് പത്ത് ദിവസം മുമ്പ് എടുത്തിരിക്കണം. സീസണല്‍ ഫ്ളൂവിനെതിരെയുള്ള കുത്തിവെപ്പ് ഹജ്ജി​​െൻറ രണ്ടാഴ്ച മുമ്പെങ്കിലും എടുത്തിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്നെത്തുന്ന ഹാജിമാരും അവരുടെ സംഘത്തിലുള്ളവരും ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള മുകളില്‍ പറഞ്ഞ രണ്ട് കുത്തിവെപ്പിന് പുറമെ ‘യെല്ലൊ ഫീവർ’, പിള്ളവാതം എന്നിവക്കുള്ള കുത്തിവെപ്പുകളും എടുത്തിരിക്കണം. ‘യെല്ലൊ ഫീവർ’ രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്കാണ് ഈ കുത്തിവെപ്പ്  നിര്‍ബന്ധമുള്ളത്. പത്ത് വര്‍ഷത്തെ പ്രതിരോധ ശക്തിയുള്ള ഈ കുത്തിവെപ്പ് സൗദിയിലത്തെുന്നതി​​െൻറ പത്ത്  ദിവസം മുമ്പെങ്കിലും എടുത്തിരിക്കണം. പിള്ളവാത രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ യാത്രയുടെ നാലാഴ്ച മുമ്പ് ഇതിനുള്ള പ്രതിരോധ മരുന്നും എടുത്തിരിക്കണം. മെനിഞ്ചൈറ്റിസിനുള്ളത് പത്ത് ദിവസം മുമ്പും  സീസണല്‍ ഫ്ളൂവിനുള്ളത് രണ്ടാഴ്ച മുമ്പും എടുത്തിരിക്കണമെന്ന് വിദേശ തീര്‍ഥാടകര്‍ക്കും നിബന്ധനയുണ്ട്.

Tags:    
News Summary - health-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.