ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ മരിച്ചു. അമ്പലപ്പാറ തൈവളപ്പിൽ ഖാദർ ഹാജിയുടെ മകൻ ഗഫൂറാണ് (45) മരിച്ചത്. ദമ്മാമിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം. ഭാര്യ: ജസീന, മക്കൾ: നാസിബ, നാജിയ, മുഹമ്മദ് തബ്ജിൽ, മുഹമ്മദ് താബിൻ.
ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലയക്കാനുള്ള തുടർ നടപടികൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.