അബഹ: തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുല്ലശ്ശേരി പറമ്പൻ തുള്ളി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന തോട്ടത്ത് പ്രേമൻ ആണ് ഖമീസ് മുശൈത്ത് നജ്റാൻ റോഡിൽ ദഹറാൻ ജുനൂബിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ട് നെഞ്ച് വേദനയെ തുടർന്ന് ദഹറാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
19 വർഷത്തോളമായി വാഹന പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രതീഷ് (സൗദി), സുമി. അസീർ പ്രവാസി സംഘം പ്രവർത്തകരായ ഷാഫ് ജൻ, നവാബ് ഖാൻ, ചന്ദ്രൻ, ഗിരീഷ് എന്നിവർ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.