മക്ക: മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫൽ (38) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ നവാരിയ്യയിലെ താമസസ്ഥലത്തുനിന്ന് എഴുന്നേറ്റ് പ്രഭാത പ്രാർഥനക്ക് അംഗശുദ്ധി വരുത്തി വന്നയുടൻ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്.
ഐ.സി.എഫ് തൻഈം സെക്ടർ പബ്ലിക്കേഷൻ സെക്രട്ടറിയായിരുന്ന നൗഫൽ ഹാജിമാരുടെ സേവനത്തിനായി പ്രവർത്തിക്കുന്ന ഹജ്ജ് വളന്റിയർ കോർ കമ്മിറ്റിയിൽ സജീവ സാന്നിധ്യമായിരുന്നു.
പിതാവ്: പരേതനായ മമ്മൂസൻ കുട്ടി ഹാജി. മാതാവ്: ആമിന. ഭാര്യ: നജ്മ. മക്കൾ: നഷ് വ (13), അജ് വ (ഒമ്പത്), ആയിഷ (ഒന്ന്). സഹോദരങ്ങൾ: മൊയ്‌ദീൻ ഫൈസി, മൻസൂർ, അബ്ദുസ്സലാം, മൈമൂന, സുലൈഖ. മരണാന്തര നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് മക്ക വെൽഫയർ ടീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.