ജോലിക്ക് പോകുന്നതിനിടെ ബസിൽവെച്ച് ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യാംബുവിൽ നിര്യാതനായി

യാംബു: ജോലിക്കായി സഹപ്രവർത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് സ്വദേശി ബസിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാരപ്പറമ്പ് വെണ്ണീർവയൽ സ്വദേശി അബ്ദുന്നാസർ (58) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. യാംബു അൽ ഹംറാനി ഫക്സ്‌ കമ്പനിയിൽ ജീവനക്കാരനായ അബ്ദുന്നാസർ രാത്രി 7.30ലെ ഷിഫ്റ്റ് ഡ്യൂട്ടിക്കായി പുറപ്പെട്ടതായിരുന്നു. കൂടെയുള്ളവരെല്ലാം ജോലിസ്ഥലത്തിറങ്ങിയിട്ടും അബ്ദുന്നാസറിനെ കാണാതായതോടെ ബസിൽ നോക്കിയപ്പോഴാണ് സീറ്റിൽ മരിച്ചുകിടക്കുന്നത് കാണുന്നത്.

യാംബു റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടര പതിറ്റാണ്ടിലേറെ യാംബുവിൽ പ്രവാസിയായിരുന്നു അബ്ദുന്നാസർ.

പരേതനായ ചേക്കുഞ്ഞി ആണ് പിതാവ്. മാതാവ്: ഖദീജാബി. ഭാര്യ: ആയിഷ. മക്കൾ: ഇർഷാദ് (മുൻ യാംബു പ്രവാസി), നൗശത്ത്, ജംഷത്ത്. മരുമക്കൾ: മുബാറക്, ജംഷീദ്, ഷഹല. സഹോദരങ്ങൾ: റാഫി, അഷ്‌റഫ്, അസ്മാബി, സുഹറാബി, ഖൈറുന്നീസ.

Tags:    
News Summary - Heart attack on the bus while going to work; A native of Kozhikode passed away at Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.