ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ദമ്മാമിനടുത്ത് അബ്ഖൈഖില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല നടയര സ്വദേശി പനമുട്ടംവീട്ടില്‍ സജീദ് നസറുല്ല (44) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയിൽ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്മാമിൽനിന്ന് 80 കിലോമീറ്റർ അകലെ അബ്ഖൈഖിലെ അബൂമിയയില്‍ തുണിക്കടയില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: നസറുല്ല, മാതാവ്: സൈനബ, ഭാര്യ: ഷെഹിദ. രണ്ട് മക്കളുണ്ട്. അബ്ഖൈഖ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം അവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ നവോദയ ഭാരവാഹികളായ വസന്ത കുമാർ, അന്ഷാദ് സൈനുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.