മു​ഹ​മ്മ​ദ് ഹ​നീ​ഫ്​

ഹൃ​ദ​യാ​ഘാ​തം: ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി ത്വാ​ഇ​ഫി​ൽ നി​ര്യാ​ത​നാ​യി

ത്വാ​ഇ​ഫ്: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി ത്വാ​ഇ​ഫി​ൽ നി​ര്യാ​ത​നാ​യി. ല​ഖ്​​നോ കാ​ല​ബ​സാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫാ​ണ്​ (66) മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 45 വ​ർ​ഷ​ത്തോ​ള​മാ​യി ത്വാ​ഇ​ഫ് ബു​ഖാ​രി​യ്യ​യി​ൽ ടെ​യ്​​ല​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. 40 വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹം നാ​ട്ടി​ൽ പോ​യി​ട്ടി​ല്ല. നാ​ട്ടി​ൽ ബ​ന്ധു​ക്ക​ളാ​യി അ​ധി​ക​മാ​രു​മി​ല്ല എ​ന്നാ​ണ​റി​യു​ന്ന​ത്. ത്വാ​ഇ​ഫി​ലു​ണ്ടാ​യി​രു​ന്ന ഏ​ക സ​ഹോ​ദ​ര​ൻ ഇ​പ്പോ​ൾ നാ​ട്ടി​ലാ​ണ്.

ത്വാ​ഇ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​യാ​യ മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് എ​ന്ന​യാ​ളെ ഇ​ദ്ദേ​ഹ​ത്തി​െൻറ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കു​ന്ന​തി​നാ​യി ഏ​ൽ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ത്വാ​ഇ​ഫി​ൽ ഖ​ബ​റ​ട​ക്കി. തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ത്വാ​ഇ​ഫ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.