മദീന: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ സ്വദേശി മദീനയിൽ നിര്യാതനായി. അരക്കുപറമ്പ് സ്വദേശി സൈദ് മുഹമ്മദ് (55) ആണ് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. 35 വർഷത്തിലധികമായി പ്രവാസി ആയിരുന്ന ഇദ്ദേഹം അഞ്ചു വർഷമായി മദീന സംസം റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു. മരണവിവരമറിഞ്ഞ് മകൻ നൗഷാദും ബന്ധുക്കളും ജിദ്ദയിൽനിന്ന് മദീനയിൽ എത്തി. ഭാര്യ: സക്കീന. മക്കൾ: അഫ്സത്ത്, നൗഷാദ്, സിഫാനത്ത്. മരണാനന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.