അബ്ഹ: സൗദി അറേബ്യയുടെ ദക്ഷിണഭാഗത്തെ അസീര്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ. ഇവിടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, റിജാല്‍ അല്‍മ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ ശക്തമായി പെയ്യുകയാണ്. അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. അബ്ഹയിലും നമാസിലും ഹബ്ലയിലും കടുത്ത മൂടൽ മഞ്ഞും അനുഭവപ്പെടുന്നു. അബ്ഹയിൽ കടുത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് റോഡ് ഗതാഗതം മന്ദഗതിയിലായി. മഞ്ഞിൽ ദൂരകാഴ്ച മങ്ങിയതോടെ മുന്നോട്ട് നീങ്ങാനാവാതെ പലയിടത്തും വാഹനങ്ങൾ നിശ്ചലമായി കിടന്നു.
അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്, അൽനമാസ്, ബിഷ, തത്‌ലീത്, അൽ-ഹറജ, സാറാത് അബിദ, ഉഹദ് റഫൈദ, ദഹ്‌റാൻ അൽ-ജനൂബ്, മഹായേൽ, ബൽഖർൻ, അൽ-ഹറാൻ, അൽ-ജനൂബ്, ഖമീസ് മുഷൈത്, ബരാക്, അൽ-മജർദ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലും മഴ കനക്കാനും മൂടൽമഞ്ഞ് ശക്തമാകാനും സാധ്യതയുണ്ടെന്നും മുൻകരുതൽ എടുക്കാനും താഴ്‌വരകളിൽ നിന്നും തോടുകളിൽ നിന്നും അകന്നു നിൽക്കാനും സിവിൽ ഡിഫൻസ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.