മക്ക: വിശുദ്ധ ഹജ്ജിെൻറ നാലാം ദിനത്തിൽ മിനായിൽ ശക്തമായ മഴ. ഹജ്ജ് കർമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ ഉച്ചക്ക് മൂന്നു മണിയോടെയാണ് കനത്ത മഴയും കാറ്റും അനുഭവപ്പെട്ടത്. ഒരു മണിക്കൂറോളമായി ശക്തമായ മഴ തുടരുകയാണ്.
ഹാജിമാർ കുട കരുതിയെങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയത് തീർത്ഥാടകരെ അസ്വസ്ഥരാക്കി.
മക്കയുടെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച മഴ അനുഭവപ്പെട്ടു. രാവിലെ മുതൽ ചൂട് കുറവായിരുന്നു. അറഫ ദിനത്തിൽ മാത്രമാണ് കൊടും ചൂട് അനുഭവപ്പെട്ടത്. ചൂടിൽ നിന്നും ആശ്വാസം ലഭിക്കാനാണ് ഹാജിമാർക്ക് കുടകൾ വിതരണം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.