കനത്ത മഴയിൽ മദീനയിലെ അൽ-മുബാറക് താഴ്വര തടാകമായി

മദീന: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മദീന മേഖലയിലെ തോടുകളും താഴ്വാരങ്ങളും നിറഞ്ഞു കവിഞ്ഞു. മലഞ്ചെരുവുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കും വെള്ളക്കെട്ടുമുണ്ടായി. മദീനയിലെ ഏറ്റവും പ്രശസ്ത താഴ്വരയായ വാദി അൽ-മുബാറഖ് നോക്കെത്താദൂരത്തോളം വ്യാപിച്ച വലിയ തടാകമായി മാറി. ഹിജാസിലെ അനുഗ്രഹീതമായ താഴ്വരയായി പൗരാണിക കാലം മുതലേ അറിയപ്പെടുന്ന 'വാദി അൽ-മുബാറഖ്' 100 കിലോമീറ്റർ ചുറ്റളവിലാണ് മഴവെള്ളം നിറഞ്ഞ് തടാകം പോലെയായി മാറിയത്. മദീനയിലെ തന്നെ അൽ-നഖീ താഴ്‌വരയും അവിടുത്തെ തോടുകളും ഇപ്പോൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. സിവിൽ ഡിഫൻസ് പ്രദേശ വാസികൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

മദീനയിലെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന താഴ്വരകളാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടുകളായി മാറിയത്. പല ഭാഗത്തും ശക്തമായ മഴവെള്ള പാച്ചിലുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുന്നറിയിപ്പ് പ്രകാരം പ്രദേശവാസികൾ കൂടുതൽ ജാഗ്രത കൈക്കൊണ്ടിട്ടുണ്ട്. മദീനയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ധാരാളം പേരെ സിവിൽ ഡിഫൻസ് കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയിരുന്നു.

Tags:    
News Summary - heavy rains: Al-Mubarak Valley in Madinah turned into a lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.