ജിദ്ദ: ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിലും നേരിയ മഴ. ശനിയാഴ്ച രാവിലെ മുതലാണ് നഗരത്തിെൻറ ചിലയിടങ്ങളിൽ ചാറ്റൽ മഴ തുടങ്ങിയത്. പകൽ മുഴുവൻ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. വാദി മരീഖ്, ഖുവൈസ, ഹദ്യ് ശാം, അബ്ഹുർ എന്നിവിടങ്ങളിൽ അൽപം ശക്തമായ മഴയുണ്ടായതായി റിപ്പോർട്ടുണ്ട്.
ചില റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഞായറാഴ്ച വരെ ജിദ്ദ മേഖലയിലും പരിസരപ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മക്ക മേഖല ദുരന്തനിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ത്വാഇഫ്, ഉംലജ്, അൽവജ്ഹ എന്നിവിടങ്ങളിലും ശനിയാഴ്ച മഴയുണ്ടായി. മുൻകരുതലെന്നോണം ത്വാഇഫ് - അൽഹദാ റോഡ് മണിക്കൂറുകളോളം സുരക്ഷ സേന അടച്ചു.
അതേസമയം, ഞായറാഴ്ച മുതൽ മഴ വ്യാപകമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിലെ അടിയന്തര, മുന്നറിയിപ്പ് ഒാഫിസ് മേധാവി അബ്ദുറഹ്മാൻ സഹ്റാനി പറഞ്ഞു. തബൂക്ക്, മദീന, മക്ക മുതൽ അൽജൗഫ്, ഹാഇൽ, ഹുദൂദ് ശിമാലിയ വരെയുള്ള സ്ഥലങ്ങളിൽ മഴയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.