തബൂക്ക്: മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് അനീഷ് മെമ്മോറിയൽ ക്രിക്കറ്റ് ടുർണമെന്‍റിൽ തബൂക്ക് ഹീറോസ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ മാംഗ്ലൂർ സ്ട്രൈക്കേഴ്‌സിനെ 21 റൺസിന് പരാജയപ്പെടുത്തിയാണ് ഹീറോസ് ടീം ജേതാക്കളായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹീറോസ് നിശ്ചിത 10 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാംഗ്ലൂരിന് 10 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടാൻ കഴിഞ്ഞുള്ളൂ. മാൻ ഓഫ് ദി മാച്ച് ആയി ഹീറോസിന്റെ സിജോയ് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരം ജിക്കു സക്കറിയ, ഷെഹ്‌സാദ് എന്നിവർ നിയന്ത്രിച്ചു.
ടൂർണമെന്റിലെ മികച്ച ബൗളറായി മാംഗ്ലൂർ സ്ട്രൈക്കേഴ്സിന്റെ നിയാസ് തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ക്യാച്ച് പ്രജിത്ത് (മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ്), മാൻ ഓഫ് ദി സീരീസും മികച്ച കീപ്പറുമായി സിജോയ് (ഹീറോസ്) തിരഞ്ഞെടുക്കപ്പെട്ടു. സമാപന യോഗത്തിൽ ടൂർണമെന്‍റ് കൺവീനർ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വിന്നേഴ്‌സിനും റണ്ണേഴ്‌സിനുമുള്ള കാഷ് അവാർഡും ട്രോഫിയും മാസ്സ് രക്ഷാധികാരികളായ മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, പ്രസിഡന്റ് റഹീം ഭരതന്നൂർ എന്നിവർ വിതരണം ചെയ്തു.
ഉബൈസ് മുസ്തഫ, പി.വി. ആന്‍റണി, സജിത്ത് രാമചന്ദ്രൻ, പ്രവീൺ പുതിയാണ്ടി, അനിൽ പുതുക്കുന്നത്, സുരേഷ് കുമാർ, ജറീഷ് ജോൺ, അരുൺ നൂൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.