ദമ്മാം: പ്രവാസി സമൂഹത്തിലെ വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് നയിക്കാനും ആത്മവിശ്വാസവും സര്‍ഗാത്മക പരിപോഷണവും വ്യക്തിത്വ വികാസവും ലക്ഷ്യംവെച്ച് സമസ്ത ഇസ്ലാമിക് സെന്റര്‍ നടപ്പാക്കിവരുന്ന ‘ഹിമ്മത്ത്’ നജീബ് കാന്തപുരം എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ ‘ക്രിയ’യുമായി കൈകോർക്കുന്നു.
സിവിൽ സർവിസ് ഉൾപ്പെടെയുള്ള ഉന്നതതലങ്ങളിൽ വിദ്യാർഥികൾക്ക് ശക്തമായ അക്കാദമിക് അടിത്തറ നൽകുകയും അവരുടെ സ്കൂൾ പരീക്ഷകളിൽ മികവ് പുലർത്തുകയും ചെയ്യുന്ന രീതിയിൽ ഫലപ്രദമായ മാർഗനിർദേശങ്ങൾ നൽകുകയാണ് പ്രധാന ലക്ഷ്യം.
ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം, ധാർമികത, ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങി പഠനത്തോടൊപ്പം സക്സസ് മോട്ടിവേഷൻ, കരിയർ മോട്ടിവേഷൻ, സെൽഫ് എസ്റ്റീം, തർബിയ, കറൻറ് അഫയേഴ്സ്, ജനറൽ നോളഡ്ജ്, മാത്സ് മാജിക്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, വാഗ്മി പരിശീലനം, സൃഷ്ടി പരിശീലനം, ലൈഫ് സ്കിൽ, ഐ.ടി അപ്ഡേറ്റ് ലിറ്റിൽ സയൻറിസ്റ്റ്, ലിറ്റററി ഫെസ്റ്റ് മുതലായ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയാവും കുട്ടികൾക്ക് പരിശീലനം നൽകുക.
വിദ്യാഭ്യാസ വിദഗ്ധരാൽ രൂപകൽപന ചെയ്യപ്പെട്ട സിലബസ് അടിസ്ഥാനമാക്കി ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കായി ഒരുവർഷം നീളുന്ന പഠനപരിശീലനം പദ്ധതിയുടെ ഭാഗമായി നടക്കും. ഈ പദ്ധതിയുടെ ബ്രോഷർ പ്രകാശനവും രജിസ്ട്രേഷൻ ഉദ്ഘാടനവും വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ദമ്മാം എസ്.ഐ.സി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചെയർമാൻ അബ്ദുറഹ്മാൻ പൂനൂർ, പ്രസിഡൻറ് സവാദ് ഫൈസി വർക്കല, ജനറൽ സെക്രട്ടറി മൻസൂർ ഹുദവി, ട്രഷറർ ഉമർ വളപ്പിൽ, എജുവിങ് ചെയർമാൻ മുജീബ് കൊളത്തൂർ, കൺവീനർ നജ്മുദ്ദീൻ മാസ്റ്റർ, മായിൻ വിഴിഞ്ഞം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.