ജിദ്ദ: ജിദ്ദ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സീസൺ 6 നോകൗട്ട് ടൂർണമെന്റിൽ അബ്ദുറഹ്മാൻ നയിക്കുന്ന അറേബ്യൻ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി ജംഷീർ ഖാലിദിയ നയിക്കുന്ന ജിദ്ദ ഹോളിവുഡ് ടീം ചാമ്പ്യന്മാരായി. ഹോളിവുഡ് ജിദ്ദ താരം ശബാബിനെ മാൻ ഓഫ് ദ മാച്ചായും കേരള കിങ് ഫുറുസിയ ടീം അംഗം റിയാസിനെ ഏറ്റവും നല്ല ബാറ്ററായും അറേബ്യൻ സൂപ്പർ കിങ്സ് താരം സുഹൈലിനെ ഏറ്റവും നല്ല ബൗളറായും തെരഞ്ഞെടുത്തു. ഇവർക്കുള്ള പുരസ്കാരങ്ങൾ നൽകുന്ന ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ച മടങ്ങുന്ന ജിഷാദ് പാണ്ടിക്കാടിന് യാത്രയയപ്പ് നൽകി. നൗഫൽ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ജിദ്ദ സ്ട്രൈക്കേഴ്സ് അംഗങ്ങളായ പ്രദീപ് കൊല്ലം, അലി പെരിന്തൽമണ്ണ, ഗണേഷ് എറണാകുളം, ശിഹാബ് കായംകുളം, ജസീം രാമനാട്ടുകര, ജംഷാൻ വേങ്ങര എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഷഫീഖ് രാമനാട്ടുകര, സമീർ ബാബു, നിസാർ, റഫീഖ്, റിഫാസ്, കമറു, സജി, ഇസ്ഹാക്ക്, ഷെഫീഖ്, ഷാമോൻ, ജമാൽ, അനസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. സോഷ്യൽ മീഡിയ കണ്ടൻറ് ക്രിയേറ്റർ ഫൈസൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.