മക്ക: ഹജ്ജ് തയാറെടുപ്പുകൾ പരിശോധിക്കാൻ സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. തീർഥാടകർക്ക് സേവനം നൽകുന്നതിനായി ഈ വർഷം നടപ്പാക്കിയ നിരവധി പുതിയ വികസന പദ്ധതികൾ മന്ത്രി കണ്ടു. അറഫയിലെ വികസിപ്പിച്ച തമ്പുകൾ, മുസ്ദലിഫയിലെ തീർഥാടകർക്കായുള്ള പുതിയ താമസ ഏരിയകൾ, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ഒരുക്കിയ പുതിയ കാൽനട റോഡ് (മശ്അർ അൽ ഹറാം) എന്നിവ സന്ദർശിച്ചതിലുൾപ്പെടും. പുണ്യസ്ഥലങ്ങളുടെ വാസ്തുവിദ്യാ ഐഡൻറിറ്റിക്ക് അനുസൃതമായി രൂപകല്പന ചെയ്ത് നടപ്പാക്കിയ ‘കിദാന അൽവാദി’ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി മിനായിൽ നിർവഹിച്ചു. തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനും അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ടവറുകൾ കിദാന അൽവാദി പദ്ധതിയിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.