അ​ൽ​ബാ​ഹ​യി​ൽ ആ​രം​ഭി​ച്ച 15ാമ​ത്​ അ​ന്താ​രാ​ഷ്​​​ട്ര തേ​ൻ ഉ​ത്സ​വ​ത്തി​ൽ​നി​ന്ന്

തേൻ ഉത്സവത്തിന് അൽബാഹയിൽ തുടക്കം

അ​ൽ​ബാ​ഹ: 15ാമ​ത്​ അ​ന്താ​രാ​ഷ്​​​ട്ര തേ​ൻ ഉ​ത്സ​വം ആ​രം​ഭി​ച്ചു. അ​ൽ​ബാ​ഹ​യി​ലെ ബ​ൽ​ജു​റ​ഷി ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​രു​ടെ സം​ഘ​ട​ന ആ​സ്ഥാ​ന​ത്തി​ന് അ​ടു​ത്താ​ണ്​ മേ​ള ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള 120 സ്​​റ്റാ​ളു​ക​ൾ മേ​ള​യി​ലു​ണ്ട്​.

കാ​ർ​ഷി​കോ​ത്സ​വ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി. ഫ​ഹ​ദ് അ​ൽ​സ​ഹ്‌​റാ​നി ത​​ന്‍റെ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ലും ക​ർ​ഷ​ക​രു​ടെ​യും തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​രു​ടെ​യും വ​രു​മാ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ലും പ്രാ​ദേ​ശി​ക കാ​ർ​ഷി​ക, തേ​നീ​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും കാ​ർ​ഷി​ക ഉ​ത്സ​വ​ങ്ങ​ൾ​ക്ക്​ വ​ലി​യ പ​ങ്കു​​ണ്ട്. വി​ൽ​പ​ന​ക്ക്​ വെ​ച്ച എ​ല്ലാ തേ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.


ഈ ​വ​ർ​ഷം തേ​ൻ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ്​ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 150-ല​ധി​കം ശാ​സ്ത്ര​പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​ർ​ക്കാ​യി ഒ​രു അ​ന്താ​രാ​ഷ്​​ട്ര ഏ​ഷ്യ​ൻ സ​മ്മേ​ള​ന​വും ന​ട​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള 40 രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ അ​ൽ​ബാ​ഹ​യി​ൽ തേ​ൻ ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്. അ​ൽ​ബാ​ഹ തേ​ൻ ഉ​ത്സ​വം ആ​ഗ​സ്​​റ്റ്​ ഏ​ഴ് മു​ത​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ട്​ നി​ൽ​ക്കും. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ തേ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​യാ​ണ്. ഒ​രേ വ​ർ​ഷ​വും ന​ട​ന്നു​വ​രു​ന്ന തേ​ൻ ഉ​ത്സ​വം ഏ​റെ പ്ര​സി​ദ്ധ​മാ​ണ്​. 

Tags:    
News Summary - Honey festival begins in Albaha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.