ദമ്മാം: പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ്സോടെ മികച്ച വിജയം നേടിയ മുഹമ്മദ് ആമിറിനെ ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി അനുമോദിച്ചു. ‘റെറ്റിനൈറ്റിസ് പിഗ്മെന്റ് റോസ’ എന്ന നേത്ര പ്രതിഭാസം മൂലം കാഴ്ച പരിമിതി നേരിടുന്ന മുഹമ്മദ് ആമിർ പഠനകാലത്ത് കഠിനാധ്വാനം ചെയ്താണ് മികച്ച വിജയം നേടിയത്. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആമിർ യുവജനോത്സവ സാഹിത്യ മത്സരങ്ങളിലും മികവ് നേടിയിരുന്നു. പോഞ്ഞാശ്ശേരിയിൽ താമസിക്കുന്ന മത പണ്ഡിതനും വാഗ്മിയുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി യൂടെയും സുമയ്യയുടെയും മകനാണ്. ജില്ല കെ.എം.സി.സി യുടെ ഉപഹാരം പ്രസിഡന്റ് സ്വാദിഖ് ഖാദർ കുട്ടമശ്ശേരി സമ്മാനിച്ചു. ദമാം കെ.എം.സി.സി സ്ഥാപക പ്രസിഡന്റ് മുസ്തഫ കമാൽ കോതമംഗലം, സൗദി കിഴക്കൻ പ്രവേശിച്ച കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.