റിയാദ്: പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണ് ഭാവിയുടെ ഇന്ത്യൻ രാഷ്ട്രീയമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ നില നിൽപ്പിനെ ദുർബലപ്പെടുത്തുന്ന ശക്തികളെ രാജ്യം അതേ നാണയത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച പാർലമെൻറ് തെരഞ്ഞെടുപ്പാണ് കഴിഞ്ഞത് എന്ന് അദ്ദേഹം വ്യക്തമാക്കി.
റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ജില്ല കമ്മിറ്റി പ്രസിഡൻറ് ഷെഫീഖ് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലുകുട്ടൻ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, ജാൻസി പ്രഡിൻ, നാസർ ലൈസ്, സിദ്ദീഖ് കല്ലുപറമ്പൻ എന്നിവർ സംസാരിച്ചു.
ശാലു ദിനേശ്, യോഹന്നാൻ കുണ്ടറ, നിസാർ പള്ളിക്കശേരിൽ, ബിനോയ് മത്തായി, ബിജുലാൽ തോമസ്, സാബു കല്ലേലിഭാഗം, അലക്സാണ്ടർ, നിസാം കുന്നിക്കോട് എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.